മുഖം പളുങ്ക് പോലെ തിളങ്ങാന്‍ ചന്ദനം

എങ്ങനെയാണ് ചന്ദനം ഉപയോഗിച്ച് ഫെയ്‌സ് പാക്ക് ഉണ്ടാകുന്നതെന്ന് നോക്കാം...
മുഖം പളുങ്ക് പോലെ തിളങ്ങാന്‍ ചന്ദനം

സൗന്ദര്യ സംരക്ഷണത്തിനായി പലതരം വഴികള്‍ തേടുന്നവരാണ് മിക്കവരും. എല്ലാവര്‍ക്കും പല തരത്തിലുള്ള ചര്‍മ്മമായതിനാല്‍ അവര്‍ക്കുണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. എന്നാല്‍ ഏത് തരം ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ചന്ദനം. എല്ലാ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ചന്ദനം ഉത്തമമാണ്. എങ്ങനെയാണ് ചന്ദനം ഉപയോഗിച്ച് ഫെയ്‌സ് പാക്ക് ഉണ്ടാകുന്നതെന്ന് നോക്കാം...

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മക്കാര്‍ ചന്ദനവും പാലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്താല്‍ ചര്‍മ്മത്തിന്റ നിറം വര്‍ദ്ധിക്കുകയും വരണ്ട ചര്‍മ്മം ഇല്ലാതാക്കാനും ചെയ്യുന്നു. മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം തണുത്ത വെള്ളത്തില്‍ മുഖം കഴുകി വൃത്തിയാക്കുക.

എണ്ണമയമുള്ള ചര്‍മ്മം

ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ടാണി മിട്ടി, റോസ് വാട്ടര്‍ എന്നിവ സമം ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം മുഖത്ത് പുരട്ടുക. മിശ്രിതത്തിന്റെ കട്ടി അധികമാകാനും പാടില്ല എന്നാല്‍ കുറയാനും പാടില്ലാത്ത വിധം മാത്രം റോസ് വാട്ടര്‍ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20-30 മിനുട്ടുകള്‍ക്ക് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക. ചര്‍മ്മത്തില്‍ നിന്നും അമിതമായി എണ്ണ പുറത്തുവരുന്നത് തടയാന്‍ ഈ ലേപനം സഹായിക്കും.

ചര്‍മ്മ പ്രശ്നനങ്ങള്‍

ചന്ദനവും പാലും മിക്‌സ് ചെയ്ത് മുഖത്ത് തേയ്ക്കുക. ചുളിവ്, കറുത്ത ചര്‍മ്മം, മുഖക്കുരു എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം ഈ ലേപനം സഹായിക്കുന്നു. മിശ്രിതം പുരട്ടി പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത് ചര്‍മ്മത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നതോടൊപ്പം ചുളിവ് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മുഖത്തെ കറുത്ത പാട്

പാലിന്റെയും ചന്ദനത്തിന്റെയും മിക്സ് മുഖത്തെ പാട് ഇല്ലാതാക്കാനും സഹായിക്കുന്നു. ഇതിനൊപ്പം തന്നെ അല്‍പം റോസ് വാട്ടറും മുകളില്‍ തൂവുക. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കഴുത്തിലെ കറുപ്പ്

കഴുത്തിലെ കറുപ്പിനെ അകറ്റാനും ചന്ദനം പാലില്‍ മിക്‌സ് ചെയ്ത് തേയ്ക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുപ്പിനെ പൂര്‍ണ്ണമായും ഇല്ലാതാക്കി നല്ല തിളക്കമുള്ള കഴുത്ത് നല്‍കുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com