പ്യുവര്‍വേദ ന്യൂട്രസ്യൂട്ടിക്കല്‍സ് ശ്രേണി അവതരിപ്പിച്ച് ഓറിയ ബയോലാബ്‌സ്

പ്യുവര്‍വേദ ന്യൂട്രസ്യൂട്ടിക്കല്‍സ് ശ്രേണി അവതരിപ്പിച്ച് ഓറിയ ബയോലാബ്‌സ്

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രസ്യൂട്ടിക്കല്‍സ് നിര്‍മ്മാതാക്കളായ ഓറിയ ബയോലാബ്‌സ് ഇന്ത്യയിലെ ആദ്യത്തെ ന്യൂട്രസ്യൂട്ടിക്കല്‍സ് ശ്രേണിയായ പ്യുവര്‍വേദ പുറത്തിറക്കി. മികച്ച ആരോഗ്യത്തിനും രോഗപ്രതിരോധത്തിനുമായി സൂപ്പര്‍ ടര്‍മെറിക്, വേദന സംഹാരിയായ ട്രൂ റിലീഫ്, ദഹന പ്രക്രിയക്കായി ആക്റ്റീവ് ഡൈജസ്റ്റ് എന്നിവയാണ് പുറത്തിറക്കിയത്. 100% ശുദ്ധവും പ്രകൃതിദത്തവുമായ ചേരുവകളില്‍ നിന്ന് രൂപകല്‍പ്പന ചെയ്ത ഹെല്‍ത്ത് കാപ്‌സ്യൂളുകളായ ഇവ മികച്ച ഫലപ്രാപ്തി നല്‍കുമെന്ന് ക്ലിനിക്കലായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 30 കാപ്‌സ്യൂളുകളുള്ള കുപ്പിയില്‍ സൂപ്പര്‍ ടര്‍മെറിക്, ട്രൂ റിലീഫ്, ആക്റ്റീവ് ഡൈജസ്റ്റ് എന്നിവ 600 മുതല്‍ 700 രൂപ വരെ വിലയില്‍ ലഭ്യമാണ്. www.amazon.in , www.pureveda.com എന്നിവയില്‍ നിന്നും ഇവ വാങ്ങാം. പിഎന്‍എസ്, സീല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എക്‌സ്ട്രാക്ഷന്‍, ഫോര്‍മുലേഷന്‍ പ്രക്രിയയിലൂടെയാണ് ഇവ വികസിപ്പിച്ചെടുത്തത്.

മഞ്ഞള്‍ റൈസോമിന്റെ 200ല്‍ അധികം ബയോ ആക്റ്റീവ് തന്മാത്രകള്‍ ഉള്‍ക്കൊള്ളുന്ന, ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ഒരു പ്രകൃതിദത്ത അനുബന്ധമാണ് സൂപ്പര്‍ ടര്‍മെറിക്. ഇത് പത്ത് മടങ്ങ് നന്നായി ശരീരം ആഗിരണം ചെയ്യുകയും അതുവഴി ദൈനംദിന പ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യും. കുരുമുളകിന്റെ ഫൈറ്റോകന്നാബിനോയിഡ്‌സില്‍ നിന്ന് ഉരുത്തിരിഞ്ഞ വിപുലമായ വേദന സംഹാരിയാണ് ട്രൂ റിലീഫ്, ഇത് പേശികളുടെ അസ്വസ്ഥതയില്‍ നിന്നും പരിക്കുകളില്‍ നിന്ന് കരകയറുന്നതിനും ആശ്വാസം നല്‍കുന്നു, ഒപ്പം മസ്‌കുലോസ്‌കെലെറ്റല്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആന്റിമൈക്രോബിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി കഴിവുകളുള്ള ഇഞ്ചി സത്ത് അടങ്ങിയതാണ് ആക്റ്റീവ് ഡൈജസ്റ്റ്. ഇത് ദഹനനാളത്തിന്റെ തകരാറുകളില്‍ സാധാരണയായി കാണുന്ന ബാക്ടീരിയകളോട് പോരാടാനും പ്രതിരോധിക്കാനും സഹായിക്കും. ഇത് ദഹന ഉത്തേജകമായി പ്രവര്‍ത്തിക്കുകയും മൊത്തത്തിലുള്ള ദഹന പ്രക്രിയയെ പിന്തുണയ്ക്കുകയും ചെയ്യും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com