ആര്‍ത്തവത്തെ ഇനി ഭയക്കേണ്ട.....
Health

ആര്‍ത്തവത്തെ ഇനി ഭയക്കേണ്ട.....

തെറ്റായ സമയതെത്തി ആര്‍ത്തവം നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ ?. അവസാന നിമിഷത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പദ്ധതികള്‍ പാളിപ്പോയിട്ടുണ്ടോ ?

By News Desk

Published on :

തെറ്റായ സമയതെത്തി ആര്‍ത്തവം നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ ?. അവസാന നിമിഷത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പദ്ധതികള്‍ പാളിപ്പോയിട്ടുണ്ടോ ? ആര്‍ത്തവം ഒരു ദിവസമെങ്കിലും കഴിഞ്ഞ് വന്നിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടോ? എങ്കില്‍ ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്. ആര്‍ത്തവം മുന്‍കൂട്ടി വരാന്‍ ചില പൊടിക്കൈകള്‍ ഇതാ....

1.പൈനാപ്പിള്‍

പൈനാപ്പിള്‍ ധാരാളമായി കഴിച്ചാല്‍ ആര്‍ത്തവം നേരത്തെയാവും. ശരീരത്തിന് ചൂട് നല്‍കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് പൈനാപ്പിള്‍.

2.പപ്പായ

ആര്‍ത്തവം നേരത്തെയാവാന്‍ ഫലപ്രദമായ നാട്ടുവൈദ്യമാണ് പപ്പായ. ഇതില്‍ അടങ്ങിയിരിക്കുന്ന കരോട്ടിന്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ ഉത്തേജനത്തിന് സഹായിക്കുന്നു. അതുവഴി ആര്‍ത്തവം നേരത്തെ എത്തും.

3. കാരറ്റ്

ആര്‍ത്തവം നേരത്തെയാവാന്‍ കാരറ്റും നല്ലൊരു ഔഷധിയാണ്. കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നതും കാരറ്റ് ജ്യൂസ് കുടിക്കുന്നതും വളരെ പ്രയോജനം നല്‍കും.

4.എള്ള്

ഒരു ടീസ്പൂണ്‍ എള്ള് ചൂടുവെള്ളത്തില്‍ കലര്‍ത്തി കഴിക്കുന്നതും ആര്‍ത്തവം നേരത്തെയാവാന്‍ സഹായിക്കുന്നു. കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ആര്‍ത്തവത്തെ ഓര്‍ത്ത് പേടിക്കേണ്ട കാര്യം ഇല്ല.

Anweshanam
www.anweshanam.com