ഗോസിപ്പ്: സ്ത്രീകളെ കടത്തി വെട്ടി പുരുഷന്മാര്‍
Health

ഗോസിപ്പ്: സ്ത്രീകളെ കടത്തി വെട്ടി പുരുഷന്മാര്‍

ഗോസിപ്പ് പറയുന്നതില്‍ സ്ത്രീകളെക്കാള്‍ മുന്‍പില്‍ പുരുഷന്‍മാരെന്ന് പഠനം.

By Ruhasina J R

Published on :

ഗോസിപ്പ് പറയുന്നതില്‍ സ്ത്രീകളെക്കാള്‍ മുന്‍പില്‍ പുരുഷന്‍മാരെന്ന് പഠനം. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ തിരച്ചറിയാനും ചര്‍ച്ച ചെയ്യാനും സ്ത്രീകള്‍ക്ക് വ്യഗ്രത പുരുഷനുമുണ്ടെന്ന് പഠനം പറയുന്നത്. സോഷ്യൽ സൈക്കോളജി ആൻഡ് പേഴ്സണാലിറ്റി നടത്തിയ പഠനത്തിൽ സ്ത്രീകൾക്കൊപ്പം പുരുഷനും ഗോസിപ്പ് പറയുന്നതായി വ്യക്തമാക്കുന്നു

18 മുതൽ 58 വയസ് വരെയുള്ള 269 സ്ത്രീകളിലും സ്ത്രീ 198 പുരുഷൻമാരിലും Electronically Activated Recorders (EARs) ഘടിപ്പിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റെക്കോ‍ർഡറിൽ നിരവധി പരദൂഷണങ്ങൾ പുരുഷൻമാരുടേതായി പഠന സംഘത്തിന് ലഭിച്ചത്.

പ്രായമായവരേക്കാൾ ഗോസിപ്പ് പറയുന്നതിൽ മുന്നിൽ നിൽക്കുന്നത് ചെറുപ്പക്കാരാണ്. പറയുന്നതിൽ നാലിൽ മൂന്നും ആളുകൾക്ക് ദോഷം വരുത്താത്ത ഗോസിപ്പുകളാണ്. പൊസിറ്റീവ് ഗോസിപ്പ് പറയുന്നതിന്‍റെ ഇരട്ടിയാണ് നെഗറ്റീവ് ഗോസിപ്പ്. സെലിബ്രിറ്റികളെക്കുറിച്ചും പരിചയക്കാരെക്കുറിച്ചെല്ലാം ഇതിൽപ്പെടും.

സമ്പന്നരും വിദ്യാസമ്പന്നരുമാണ് ഗോസിപ്പ് കൂടുതൽ പറയുന്നത്. ദാരിദ്രരും വിദ്യഭ്യാസം കുറഞ്ഞവരും ഗോസിപ്പ് പറയുന്നത് കുറവാണ്.

Anweshanam
www.anweshanam.com