സാ​നി​റ്റൈ​സ​ര്‍ വി​ല്‍​ക്കാ​ന്‍ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധം
Health

സാ​നി​റ്റൈ​സ​ര്‍ വി​ല്‍​ക്കാ​ന്‍ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധം

ആ​യു​ര്‍​വേ​ദ ലൈ​സ​ന്‍​സി​ന്‍റെ കീ​ഴി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍​ക്ക് ഈ ​നി​ബ​ന്ധ​ന​ക​ള്‍ ബാ​ധ​ക​മ​ല്ല

By News Desk

Published on :

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സാ​നി​റ്റൈ​സ​ര്‍ വി​ല്‍​ക്കാ​ന്‍ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്കി സ​ര്‍​ക്കാ​ര്‍. ഡ്ര​ഗ്സ് ആ​ന്‍റ് കോ​സ്മെ​റ്റി​ക്സ് ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 3 (ബി) ​പ്ര​കാ​രം ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ മ​രു​ന്നി​ന്‍റെ നി​ര്‍​വ​ച​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടും. അതിനാല്‍ അ​ലോ​പ്പ​തി മ​രു​ന്നു​ത്പാ​ദ​ന ലൈ​സ​ന്‍​സോ​ടെ നി​ര്‍​മി​ക്കു​ന്ന ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ വി​ല്‍​ക്കു​ന്ന​തി​നു വി​ല്‍​പ്പ​ന ലൈ​സ​ന്‍​സു​ക​ള്‍ വേ​ണ​മെ​ന്നും ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

നി​ല​വി​ല്‍ ലൈ​സ​ന്‍​സു​ക​ളു​ള​ള മ​രു​ന്നു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളൊ​ഴി​കെ​യു​ള​ള മൊ​ത്ത/​ചി​ല്ല​റ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ വി​ത​ര​ണ​വും വി​ല്‍​പ​ന​യും ന​ട​ത്തു​ന്ന​തി​നു ലൈ​സ​ന്‍​സ് എ​ടു​ക്ക​ണം. ലൈ​സ​ന്‍​സി​ല്ലാ​തെ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് ഡ്ര​ഗ്സ് ആ​ന്‍​ഡ് കോ​സ്മെ​റ്റി​ക്സ് ആ​ക്‌ട് 1940-ലെ ​വ്യ​വ​സ്ഥ​ക​ള്‍​ക്കു വി​രു​ദ്ധ​വും കു​റ്റ​ക​ര​വും, ശി​ക്ഷാ​ര്‍​ഹ​വു​മാ​ണ്.

മ​രു​ന്നു മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ഫാ​റം 20എ/20​ബി/20 ലൈ​സ​ന്‍​സു​ക​ളു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു മാ​ത്ര​മേ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ വി​ല്‍​ക്കാ​വൂ.

ആ​യു​ര്‍​വേ​ദ ലൈ​സ​ന്‍​സി​ന്‍റെ കീ​ഴി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍​ക്ക് ഈ ​നി​ബ​ന്ധ​ന​ക​ള്‍ ബാ​ധ​ക​മ​ല്ല. കോ​സ്മെ​റ്റി​ക് ഉ​ല്‍​പ്പാ​ദ​ന ലൈ​സ​ന്‍​സ് പ്ര​കാ​രം നി​ര്‍​മി​ച്ച്‌ വി​ത​ര​ണം/​വി​ല്‍​പ്പ​ന ചെ​യ്യു​ന്ന ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ സം​സ്ഥാ​ന​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

Anweshanam
www.anweshanam.com