തങ്ങളുടെ പ്രഥമ പരിഗണന കോവിഡ് നിയന്ത്രണങ്ങൾക്കെന്ന് കിംസ് ഹോസ്പിറ്റൽ
Health

തങ്ങളുടെ പ്രഥമ പരിഗണന കോവിഡ് നിയന്ത്രണങ്ങൾക്കെന്ന് കിംസ് ഹോസ്പിറ്റൽ

ഐസിഎംആറിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പൂർണമായി പാലിച്ചാണ് ആശുപത്രി പ്രവർത്തിക്കുന്നത്.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തങ്ങളുടെ പ്രഥമ പരിഗണന കോവിഡ് മുൻകരുതലുകൾക്കാണെന്ന് വ്യക്തമാക്കി കിംസ് ഹോസ്‌പിറ്റൽ. കോവിഡ് മുൻകരുതലുകൾക്ക് മുന്തിയ പരിഗണന നൽകുന്നുണ്ടെന്ന് സംസ്ഥാനത്തെ തന്നെ മികച്ച ആശുപത്രികളിൽ ഒന്നായ കിംസ് പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഐസിഎംആറിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പൂർണമായി പാലിച്ചാണ് ആശുപത്രി പ്രവർത്തിക്കുന്നത്.

ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പിക്കൊണ്ടാണ് ആശുപത്രിയുടെ പ്രവർത്തനം. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശുപത്രയിൽ എത്തുന്ന രോഗികൾക്കും മറ്റും കോവിഡ് പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ തുടക്കം മുതലേ ആശുപത്രി സ്വീകരിക്കുന്നുണ്ട്. ആശുപത്രിയിൽ നിലവിൽ കോവിഡ് പടരാനുള്ള യാതൊരു സാഹചര്യവും ഇല്ല. പൂർണമായും കോവിഡ് നിർദേശങ്ങൾ പാലിച്ചാണ് ആശുപത്രിയും ജീവനക്കാരും പ്രവർത്തിക്കുന്നത്. അതിനാൽ ആശുപത്രിയിൽ കോവിഡ് പരക്കുന്ന സാഹചര്യം ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണ്.

കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഒരു ശുചീകരണ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് ഏതെങ്കിലും രോഗിയിൽ നിന്ന് പരന്നത് അല്ല എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ശുചീകരണ തൊഴിലാളിയിൽ നേരിയ കോവിഡ് ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്താൻ ആശുപത്രി അധികൃതർ പുലർത്തുന്ന ജാഗ്രത മൂലം സാധിച്ചിരുന്നു. അതിനാൽ തന്നെ വേണ്ട മുൻകരുതലുകൾ എടുക്കാനും കഴിഞ്ഞു. നിലവിൽ ആശുപത്രി പുലർത്തിവരുന്ന ഈ ജാഗ്രത മൂലം ആശുപത്രിയിൽ നിനവിൽ കോവിഡ് ഭീഷണികൾ ഒന്നും ഇല്ല.

Anweshanam
www.anweshanam.com