തടി കുറയ്ക്കാൻ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്

തടി കുറയ്ക്കാൻ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്

അമിത വണ്ണം പലർക്കും ഇന്നൊരു പ്രശ്നമാണ്. പലതരത്തിലുള്ള വ്യായാമങ്ങളിലൂടെയും ഡയറ്റുകളിലൂടെയും തടി കുറക്കാൻ ശ്രെമിക്കുന്നവരാണ് നമ്മൾ. അത്തരത്തിൽ തടി കുറയ്ക്കാനായി ശീലിക്കുന്ന ഭക്ഷണക്രമങ്ങളില്‍ ഒന്നാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്. കുറച്ച് മണിക്കൂറുകള്‍ ഉപവസിച്ച ശേഷം പ്രത്യേക സമയത്തിനുള്ളില്‍ എല്ലാ കലോറിയും അകത്താക്കുന്ന രീതിയെയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് എന്ന് പറയുന്നത്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങില്‍ 12 മണിക്കൂര്‍ സമയം ഡയറ്റര്‍മാര്‍ക്ക് അവരുടെ എല്ലാ ഭക്ഷണവും കഴിക്കാന്‍ സാധിക്കുന്നു. ചില ആളുകള്‍ കൂടുതല്‍ നേരം ഉപവസിക്കുന്നു, അത് 14 അല്ലെങ്കില്‍ 18 മണിക്കൂര്‍ വരെ നീളാം. സമയ നിയന്ത്രിത ഡയറ്റ് എന്നും പറയുന്നു.

ശരീരഭാരം കുറയ്ക്കാനും മികച്ച ഷേപ്പ് നേടാനും സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ പിന്തുടരുന്ന ഒരു രീതിയാണിത്. ഒരു ദിവസം 16 മണിക്കൂര്‍ ഉപവസിച്ച ശേഷം ബാക്കി 8 മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുന്നു. അല്ലെങ്കില്‍ ദിവസത്തില്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ശീലിക്കുന്നു. എങ്ങനെ ഇത് ഫലപ്രദമാകുന്നു ഉപവാസത്തിലൂടെ ശരീരം ആരോഗ്യകരമായ രീതിയിലേക്ക് കൊണ്ടുവരുന്ന രീതിയാണ് ഇതിനുള്ളത്. പഠനങ്ങള്‍ അനുസരിച്ച് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് രീതി വളരെ ഫലപ്രദമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഭക്ഷണക്രമം ശ്രമിക്കുന്നതിന് മുമ്പ് ഒരു ഡയറ്റീഷ്യന്‍ അല്ലെങ്കില്‍ പോഷകാഹാര വിദഗ്ധനെ സമീപിക്കണമെന്നുള്ളതും എടുത്ത് പറയേണ്ടതാണ്.

ഈ ഡയറ്റ് പ്ലാന്‍ പിന്തുടരുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ കോഫി കുടിക്കുക നിങ്ങള്‍ ഭക്ഷണം കഴിക്കാതിരിക്കുന്ന സമയത്ത് ബ്ലാക്ക് കോഫി കുടിക്കുന്നത് കൊഴുപ്പ് കത്തുന്നതും ശരീരഭാരം കുറയ്ക്കുന്നതും വേഗത്തിലാക്കുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, ഇതിന്റെ ശാസ്ത്രീയ കൃത്യതയെക്കുറിച്ച് ഉറപ്പില്ല. ജങ്ക് ഫുഡുകള്‍ കഴിക്കുന്നതും ഇത് വിപരീത ഫലമാകും നല്‍കുക. 12 മുതല്‍ 14 മണിക്കൂര്‍ വരെ ഉപവസിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ധാരാളം കഴിക്കണമെന്ന ചിന്ത മാറ്റി ആരോഗ്യപരമായ പക്ഷങ്ങൾ മാത്രം കഴിക്കുവാൻ ശ്രമിക്കുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com