നിങ്ങൾക്ക് ഭയം ഉണ്ടോ?

ഓര്‍ക്കാന്‍ പോലും വയ്യ എന്നു പറഞ്ഞു ഭയത്തോടെ സമീപിച്ചിട്ടുള്ള പലതിനെയും നിസ്സാരമായി നമ്മള്‍ അതിജീവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയണം.
നിങ്ങൾക്ക് ഭയം ഉണ്ടോ?

ഭയം കൊണ്ടാണ് എപ്പോഴും നമ്മൾ ജീവിതത്തില്‍ അതിരുകള്‍ കെട്ടിപ്പൊക്കുന്നത്. ആ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നാല്‍ സ്വയം സുരക്ഷിതരായിരിക്കും എന്ന്‍ കരുതുന്നു. അവിടെ പ്രശ്നമാകുന്നത്, ജീവിതത്തില്‍ നിന്നുതന്നെ നിങ്ങള്‍ മാറി നില്‍ക്കുന്നു എന്നതാണ്.

പൊതുവേ കാര്യങ്ങളെ ലഘുവാക്കി മാറ്റുന്നതില്‍ നര്‍മബോധത്തിന് വലിയ സ്ഥാനമുണ്ട്. ചിന്തിച്ചു കൂട്ടുമ്പോള്‍ ഉണ്ടാകുന്ന ഭീകരതയൊന്നും വാസ്തവത്തില്‍ നേരില്‍ ഉണ്ടാവില്ല എന്നതാണ് പൊതുവേയുള്ള അനുഭവം. ഓര്‍ക്കാന്‍ പോലും വയ്യ എന്നു പറഞ്ഞു ഭയത്തോടെ സമീപിച്ചിട്ടുള്ള പലതിനെയും നിസ്സാരമായി നമ്മള്‍ അതിജീവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയണം.

  • ആസന്നമായ ഭയത്തെ ഒഴിവാക്കുന്നതിന് പകരം നേരിടാന്‍ തയ്യാറെടുക്കുക. മനസ്സുകൊണ്ടും ശരീരം കൊണ്ടും സാഹചര്യങ്ങള്‍ കൊണ്ടും സജ്ജമായിരിക്കുക. ഭയമുളവാക്കുന്ന വസ്തുവിനെ അഥവാ സന്ദര്‍ഭത്തെപ്പറ്റി വിശദമായി അറിയാന്‍ ശ്രമിക്കുക. ശ്വസനക്രമങ്ങള്‍ പഠിക്കുക, പരിശീലിക്കുക. വലിയൊരു പരിധി വരെ സ്വയം നിയന്ത്രണം നേടാന്‍ ഇത് സഹായിക്കും.

  • മനസ്സിനെ കാടുകയറി ചിന്തിക്കാന്‍ അനുവദിക്കാതിരിക്കുക. അതിനായി എപ്പോഴും കര്‍മനിരതരായിരിക്കുക. സന്തോഷമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

  • ഭക്ഷണം, വ്യയാമം, ഉറക്കം എന്നിവ ഭയത്തിന് അടിമപ്പെടാതെ ശ്രദ്ധിക്കണം. ശാരീരികമായ ഊര്‍ജവും പ്രസരിപ്പും നഷ്ടമായാല്‍ ഭയത്തെ നേരിടാനുള്ള ആത്മവിശ്വാസവും തകരാറിലാകും. മദ്യം തുടങ്ങി മാനസികാരോഗ്യനില വഷളാക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഭയത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കരുത്.

  • സാന്ത്വനവും സഹായവും ലഭിക്കുന്ന വിശ്വസ്തമായ ഇടങ്ങളില്‍ നിന്ന് അവ സ്വീകരിക്കാന്‍ മടിക്കരുത്. പങ്കുവയ്ക്കുമ്പോള്‍ കുറയുന്ന ഒന്നാണ് ഭയരീതികള്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com