ദിവസവും ഒരു സ്പൂൺ തേൻ കുടിച്ചാൽ ഗുണങ്ങളെന്തൊക്കെയാണെന്ന് അറിയാമോ? 

അലര്‍ജി, ചുമ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്.

മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ രാവിലെ ഒരു ഗ്ലാസ് വെള്ളത്തില്‍ അല്പം തേന്‍ ചേര്‍ത്ത് കഴിക്കാം. ഇത് ക്ഷീണം, തളര്‍ച്ച എന്നിവ അകറ്റും

മികച്ച ആന്റിബയോട്ടിക് കൂടിയാണ് തേന്‍. മുറിവോ  പൊള്ളലോ ഉള്ള ഭാഗത്ത് അല്പം തേന്‍ പുരട്ടുന്നത് നല്ലതാണ്.

നല്ലൊരു എനര്‍ജി ബൂസ്റ്റര്‍ ആണ് തേന്‍. തേനിലെ ഫ്രക്ടോസും ഗ്ലൂക്കോസും ആണ് ഊര്‍ജം പ്രദാനം ചെയ്യുന്നത്. രാവിലെ അല്പം തേന്‍ കഴിക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്ലതാണ്. ഒരു വയസ്സിന് തഴെയുള്ള കുട്ടികള്‍ക്ക് തേന്‍ നല്‍കരുത്.

ഒരു ഗ്ലാസ് ചൂടുപാലില്‍ അല്പം തേന്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ല ഉറക്കം നല്‍കും. ഒരു സ്പൂണ്‍ തേനും ഒരു സ്പൂണ്‍ ഇഞ്ചിനീരും അല്പം നാരങ്ങയുടെ നീരും ചേര്‍ത്തു കുടിക്കുന്നത് ആരോഗ്യത്തിനും വയറിനും നല്ലതാണ്.

ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്ന മികച്ച പ്രോബയോട്ടിക് കൂടിയാണ് തേന്‍. അല്പം തേനും വെളിച്ചെണ്ണയും ചേര്‍ത്ത് മസാജ് ചെയ്യുന്നത് മുഖ സൗന്ദര്യം കൂട്ടുകയും ചര്‍മം മൃദുലമാക്കുകയും ചെയ്യും.

അമിതമായി തേന്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടാന്‍ കാരണമാകും. അതിനാല്‍ പ്രമേഹരോഗികള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ ഉപയോഗിക്കാവൂ.