ഹോമിയോപ്പതി ആരെയും നിരാശപ്പെടുത്തില്ല: ജസ്റ്റീസ് കുര്യന്‍ ജോസഫ്

കോവിഡിന്റെ തുടക്കത്തില്‍, ഡല്‍ഹിയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നുകള്‍ സൗജന്യമായി നല്‍കുകയും അവയുടെ പ്രതിരോധശേഷി തനിക്കു ബോധ്യപ്പെട്ടുവെന്നും മുന്‍ ചിഫ് ജസ്റ്റിസ് വ്യക്തമാക്കി
ഹോമിയോപ്പതി ആരെയും നിരാശപ്പെടുത്തില്ല: ജസ്റ്റീസ് കുര്യന്‍  ജോസഫ്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും മെച്ചപ്പെട്ട ചികിത്സാ ശാസ്ത്രങ്ങളില്‍ ഒന്നായ ഹോമിയോപ്പതിയെ ആശ്രയിക്കുന്നവരെ നിരാശപ്പെടുത്താറില്ലെന്ന് മുന്‍ ചിഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. നൂറു ദിനങ്ങള്‍ തുടര്‍ച്ചയായി ഓണ്‍ലൈന്‍ സെമിനാര്‍ നടത്തിയതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി, നൂറോളം രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഐ എഫ് പി എച്ച് സംഘടിപ്പിച്ച ദശദിന സെമിനാര്‍ സീരീസിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടായിരത്തിപ്പത്തിലെ തന്റെ ആദ്യ ഹിമാചല്‍ യാത്ര, സാധാരണ പതിവുള്ള ചര്‍ദ്ദിയോ മറ്റ് അസ്വസ്ഥതകളോ ഇല്ലാതെ സുഗമമാക്കിയത് യാത്രയയ്ക്ക് മുന്‍പ് കഴിച്ച ഹോമിയോ മരുന്നായിരുന്നുവെന്ന് താനിപ്പോഴും ഓര്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡിന്റെ തുടക്കത്തില്‍, ഡല്‍ഹിയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നുകള്‍ സൗജന്യമായി നല്‍കുകയും അവയുടെ പ്രതിരോധശേഷി തനിക്കു ബോധ്യപ്പെട്ടുവെന്നും മുന്‍ ചിഫ് ജസ്റ്റിസ് വ്യക്തമാക്കി. ഗ്രീസ്, ബെല്‍ജിയം, ജോര്‍ദാന്‍, സെര്‍ബിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ സമാപന ദിവസം സംസാരിച്ചു.വളരെ സുപ്രധാനമായ ഒരു പ്രമേയവും ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒരു പ്രഖ്യാപനവും ഈ പ്രത്യേക സെമിനാര്‍ സീരീസ് കോവിടാനന്തര ആരോഗ്യനയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്കുള്ള നാഴികക്കല്ലായി മാറുമെന്ന് ആരോഗ്യ ഗവേഷകര്‍ വിലയിരുത്തുന്നു.

ആരോഗ്യ രംഗത്തെ ഇന്ത്യയുടെ അഭിമാനമായ ആയുഷ് വകുപ്പിന്റെ കീഴില്‍ രോഗപ്രതിരോധം, ചികിത്സ എന്നിവയില്‍ കോവിഡിനെതിരെ ഹോമിയോ മരുന്നുകള്‍ വച്ച് നടത്തിയ നിരവധി താരതമ്യം ചെയ്തും അല്ലാതെയുമുള്ള വിജയകരമായ പരീക്ഷണ ഫലങ്ങളുടെയും ഒപ്പം ഗുജറാത്ത്, ദില്ലി, ഗോവ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹോമിയോപ്പതി ആശുപത്രികളില്‍ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 ചികിത്സകള്‍, എന്നിവയെ മുന്‍നിര്‍ത്തി, ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ആരോഗ്യ ഭീഷണിയില്‍ നിന്നും അതിവേഗം മറികടക്കുന്നതിനു, നിലവിലുള്ള കോവിഡ് -19 പാന്റമിക്കിനെതിരെയുള്ള ചികിത്സാ നയത്തില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്ര സമ്പ്രദായത്തെ ഉള്‍പ്പെടുത്താന്‍ ലോക രാജ്യങ്ങളെ ഉപദേശിക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കണമെന്ന് ഇന്ത്യന്‍ പ്രസിഡന്റിനോട് വെബിനാർ പാസാക്കിയ പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

കോവിഡ് പോലുള്ള മഹാമാരികളാല്‍ മനുഷ്യ ജീവിതം തടങ്കലിലാകുന്നത് തടയാന്‍ ഹോമിയോപ്പതിയുടെ സേവനം പ്രയോജനപ്പെടുത്താന്‍ ആധികാരിക വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, ലോകരാജ്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ആഗോള പ്രഖ്യാപനം പിന്തുണയ്ക്കാന്‍ ലോകമെമ്പാടുമുള്ള നൂറുകണക്കിന് ആരോഗ്യ വിദഗ്ധര്‍ തയാറായിട്ടുണ്ട്. അവരുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വൈകാതെ തന്നെ പ്രസ്തുത പ്രഖ്യാപനത്തിന്റെ പകര്‍പ്പുകള്‍ എല്ലാ രാജ്യത്തലവന്മാര്‍ക്കും എത്തിച്ചുകൊടുക്കുന്നതാണ്.

സമാപന ദിവസത്തെ അഥിതികളെ ഐ എഫ് പി എച്ച് പ്രസിഡന്റ് ഡോ. ഇസ്മായില്‍ സൈട്ട് സ്വാഗതം ചെയ്തു. ഡോ. ഷാജി കൂടിയാട്ട്, . ഇ. വി. പ്രസാദ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഐ. എച്ച് എം. എ. യുടെ ഗള്‍ഫ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ശ്രീലേഖ വിനോദ് ഗ്ലോബല്‍ പ്രഖ്യാപനം വായിച്ചു. ഏകദേശം എഴുപതോളം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു ശ്രദ്ധേയമാക്കിയ സെമിനാര്‍ സീരിസില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്റ്റീറിങ് കമ്മിറ്റി അംഗം ഫൈസല്‍ മേലാടി നന്ദി പ്രകാശിപ്പിച്ചു.ദിനം പ്രതി നടത്തിവരുന്ന സെമിനാര്‍ തുടരുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീ. സലാഹുദീന്‍ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com