വെരിക്കോസ് വെയിനില്‍ നിന്നും രക്ഷനേടാം

കാലിന് ഉണ്ടാകുന്ന നിറവ്യത്യാസമാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം.
വെരിക്കോസ് വെയിനില്‍ നിന്നും രക്ഷനേടാം

വെരിക്കോസ് വെയിന്‍ എന്ന രോഗാവസ്ഥ ഇന്ന് മിക്ക ആളുകളിലും സര്‍വ സാധാരണമാണ്. മുതിര്‍ന്ന ആളുകളില്‍ 30 ശതമാനത്തിലധികം പേരെയും ഈ രോഗം ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു.രക്തപ്രവാഹം തടസപ്പെട്ട് കാലുകളില്‍ നിന്നും രക്തം തിരിച്ചു ഹൃദയത്തിലേയ്ക്കു പ്രവഹിയ്ക്കാത്ത അവസ്ഥയാണ് വെരിക്കോസ് വെയിന്‍.

കാലിന് ഉണ്ടാകുന്ന നിറവ്യത്യാസമാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം. വേദന വരുന്ന ഭാഗങ്ങളില്‍ പിന്നീട് തടിപ്പ് കണ്ടുവരാന്‍ തുടങ്ങുന്നു. ക്രമേണ വേദനയും ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുന്നു. എന്നാല്‍ വെരിക്കോസ് വെയിന്‍ മാറാന്‍ ചില നാടന്‍ വഴികളുണ്ട്.

ഒന്ന്, വയനയില മിക്സിയിലിട്ട് അരച്ചശേഷം അതിലേക്ക് മൂന്നു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഈ മിശ്രിതം വെരിക്കോസ് വെയിന്‍ ഉള്ള ഭാഗത്ത് നന്നായി തേച്ചു പിടിപ്പിക്കുക രണ്ട് മണിക്കൂറിന് ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി കളയാം. വെരിക്കോസ് വെയിന്‍ മാറാനുളള ഏറ്റവും നല്ല പരിഹാരമാണിത്. അതുപോലെ കറ്റാര്‍വാഴയുടെ ജെല്‍ വെരിക്കോസ് വെയിനുള്ള ഭാഗത്ത് തേച്ച് മസാജ് ചെയ്യുന്നതും ഉത്തമമാണ്. കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന ന്യൂട്രിയന്റുകള്‍ ചര്‍മത്തേയും സര്‍കുലേറ്ററി സിസ്റ്റത്തേയും സുഖപ്പെടുത്തുകയും ഞരമ്പുകളുടെ വീര്‍പ്പ് കുറയ്ക്കുകയും ചെയ്യാന്‍ സഹായിക്കുന്നു. ഇങ്ങനെ ദിവസവും ചെയ്യുന്നത് വളരെ നല്ലതാണ്.

വെളുത്തുള്ളി ചതച്ച് അല്‍പം ഒലീവ് ഓയില്‍ ചേര്‍ത്തിളക്കി വെരിക്കോസ് വെയിന്‍ ഉള്ള ഭാഗത്ത് പുരട്ടുന്നത് ഉത്തമമാണ്. പച്ചത്തക്കാളിയും വെരിക്കോസ് വെയിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം കൃത്യമായി നടക്കാന്‍ സഹായിക്കും. പച്ചത്തക്കാളി കഷ്ണങ്ങളാക്കി വെരിക്കോസ് വെയിനിനു മുകളില്‍ വച്ച് നേര്‍ത്ത തുണി കൊണ്ട് കെട്ടിവയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ടു കഴുകാം. ഇത് എല്ലാ ദിവസവും ചെയ്യുക. വെരിക്കോസ് വെയിനില്‍ നിന്നും ആശ്വാസം ലഭിക്കും.

Related Stories

Anweshanam
www.anweshanam.com