കുഴി നഖമാണോ?  പരിഹാരമുണ്ട്...
Health

കുഴി നഖമാണോ? പരിഹാരമുണ്ട്...

നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തില്‍ നീര്‍വീക്കമുണ്ടാകുന്ന അവസ്ഥയാണ് കുഴിനഖം. കുഴിനഖം വന്നാല്‍ അസഹ്യമായ വേദനയാണ് അനുഭവപ്പെടാറ്.

By News Desk

Published on :

നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തില്‍ നീര്‍വീക്കമുണ്ടാകുന്ന അവസ്ഥയാണ് കുഴിനഖം. കുഴിനഖം വന്നാല്‍ അസഹ്യമായ വേദനയാണ് അനുഭവപ്പെടാറ്. പ്രമേഹ രോഗികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും കുഴി നഖം സാധാരണയായി കണ്ടു വരാറുണ്ട്. കൈകാലുകളില്‍ നനവ് തങ്ങി നില്‍ക്കുന്നതും കുഴി നഖത്തിന് കാരണമാവും.

കുഴി നഖം മാറാനുള്ള ഏറ്റവും നല്ല വഴികളില്‍ ഒന്നാണ് വിനാഗിരി. ഇതിനായി ആപ്പിള്‍ സിഡെര്‍ വിനാഗിരിയോ വൈറ്റ് വിനാഗിരിയോ ഉപയോഗിക്കാം. വിനാഗിരിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് വിരലുകള്‍ മുക്കിവെക്കുക. ഇങ്ങനെ ദിവസവും മൂന്ന് നേരം ചെയ്യാം. ശേഷം, ചെറിയ ചൂടുവെള്ളം ഉപയോഗിച്ച് വിരലുകള്‍ നന്നായി കഴുകുക. ഇങ്ങനെ ചെയ്താല്‍ കുഴിനഖം പാടെ ഇല്ലാതെയാകും.

അതുപോലെ തന്നെ ഉപ്പു വെള്ളവും കുഴി നഖത്തെ തുരത്താന്‍ സഹായിക്കും. ഒരു പാത്രത്തില്‍ ആവശ്യത്തിന് ചെറു ചൂടുവെള്ളമെടുത്ത് ഇതിലേക്ക് കുറച്ച് ഉപ്പ് ചേര്‍ത്തശേഷം വിരലുകള്‍ മുക്കിവെക്കുക. ദിവസവും രണ്ട് നേരം ഇങ്ങനെ ചെയ്താല്‍ കുഴിനഖം ഇല്ലാതാക്കാം.

Anweshanam
www.anweshanam.com