ആരോഗ്യമുള്ള പല്ലുകള്‍ ആയിരം വോള്‍ട്ട് ചിരി സമ്മാനിക്കും
Health

ആരോഗ്യമുള്ള പല്ലുകള്‍ ആയിരം വോള്‍ട്ട് ചിരി സമ്മാനിക്കും

പല്ലുകളുടെ സംരക്ഷണത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം...

By Ruhasina J R

Published on :

ശരീരഭാരം കുറയ്ക്കുക, ശരീര സൗന്ദര്യം നിലനിര്‍ത്തുക, ത്വക്ക്-മുടി സംരക്ഷണം... ഇതൊക്കെ എല്ലാവരും ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍, പാല്ലുകള്‍ ആ ലിസ്റ്റില്‍ നിന്നും എപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്. ആരോഗ്യമുള്ള പല്ലുകള്‍ ആയിരം വോള്‍ട്ട് ചിരി സമ്മാനിക്കുന്നു എന്നാണല്ലോ..

പല്ലുകളുടെ സംരക്ഷണത്തിനായി ആരോഗ്യകരമായ ആഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, മിഠായി, സോഡാ തുടങ്ങിയവ ഉപേക്ഷിക്കുകയും വേണം. പല്ലുകളുടെ സംരക്ഷണത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം...

നിങ്ങളുടെ വായിലെ പഞ്ചസാരയും അന്നജവും പല്ലിനു പുറത്തുണ്ടാകുന്ന കടുപ്പമുള്ള ആവരണവുമായി ചേരുമ്പോള്‍ ആസിഡുകള്‍ രൂപമെടുക്കുന്നു. ഭക്ഷണം കഴിഞ്ഞുള്ള 20 മിനിറ്റോ അതില്‍ കൂടുതലോ ഈ ആസിഡുകള്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ കാരണമാകും

ആപ്പിള്‍

'ഒരു ദിവസം ഒരാപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിര്‍ത്തും'.... എന്നാണല്ലോ ചൊല്ല്. അത് ഒരു ദന്തഡോക്ടറില്‍ നിന്നും നിങ്ങളെ അകറ്റിനിര്‍ത്തും എന്നതാണ് വാസ്തവം. നാരുകള്‍ നിറഞ്ഞ ആപ്പിള്‍ പല്ലുകളെയും മോണകളെയും വൃത്തിയായി സംരക്ഷിക്കുമെന്നാണ് അമേരിക്കന്‍ ഡന്റല്‍ അസോസിയേഷന്‍ പറയുന്നത്.

ചീസ്

ചീസ് കഴിക്കുന്നത് പല്ല് ദ്രവിക്കുന്നതിനുള്ള സാധ്യതകള്‍ കുറയ്ക്കുകയും വായിലെ പി എച്ച് റേറ്റ് കൂട്ടുകയും ചെയ്യുമെന്ന് നിന്നുംഅമേരിക്കൻ അക്കാദമി ഓഫ് ജനറൽ ഡെന്റിസ്ട്രയിയുടെ പ്രബന്ധത്തില്‍ പറയുന്നു.

ബദാം

കാല്‍ഷ്യവും പ്രോട്ടീനും ധാരളമുള്ള ബദാം പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു. ഇടയ്ക്കിടെ ഒരു പിടി ബദാം കഴിക്കുന്നത് ശരീരത്തിനും പല്ലുകള്‍ക്കും നല്ലതാണ്.

ഇല വര്‍ഗങ്ങള്‍

വിറ്റാമിന്‍ B12, B2, A എന്നിവയാല്‍ സമൃദ്ധമാണ് ചീര. മോണകളുടെയും പല്ലുകളുടെയും സംരക്ഷണത്തിനും ഇവ മികച്ചതാണ്.

തൈര്

പല്ലുകളിലെ പോടുകള്‍ക്ക് കാരണമാകുന്ന ബാക്റ്റീരിയകളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. കാല്‍ഷ്യം പ്രോട്ടീന്‍ എന്നിവകളാല്‍ സമൃദ്ധമാണ് തൈര്. ഇതിനെല്ലാം പുറമേ രണ്ടു നേരം പല്ലുകള്‍ തേക്കുക എന്നതും ദന്തസംരക്ഷണത്തില്‍ പ്രധാനമാണ്. എത്ര ക്ഷീണിതരാണെന്ന് പറഞ്ഞാലും രാത്രി ഉറങ്ങും മുന്‍പ് നിര്‍ബന്ധമായും പല്ലുകള്‍ തേച്ചിരിക്കണം.

Anweshanam
www.anweshanam.com