കിഡ്നി കാന്‍സര്‍ മരുന്ന് ഗ്ലെന്‍മാര്‍ക്ക് വിപണിയിലിറക്കി

കിഡ്നി കാന്‍സര്‍ മരുന്ന് ഗ്ലെന്‍മാര്‍ക്ക് വിപണിയിലിറക്കി

കൊച്ചി: കിഡ്നി കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന സുനിറ്റിനിബ് ഓറല്‍ ക്യാപ്സ്യൂളുകളുടെ ജനറിക്ക് പതിപ്പ് സുട്ടിബ് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്ത്യയില്‍ വിപണിയിലെത്തിച്ചു. ഇന്നവേറ്റര്‍ ബ്രാന്‍ഡിന്റെ എംആര്‍പിയെക്കാള്‍ 96 ശതമാനം വിലകുറച്ചാണ് ഈ മരുന്ന് വിപണിയിലെത്തിച്ചത്. യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം സുട്ടിബിനുണ്ട്. ഒരു മാസത്തേക്കുള്ള മരുന്നിന് 50 എംജിക്ക് 7000 രൂപ, 25 എംജി 3600 രൂപ, 12.5 എംജി 1840 രൂപ എന്നിങ്ങനെയാണ് വില.

കിഡ്നിയിലെ ചെറു ട്യൂബുകളുടെ ലൈനിങ്ങില്‍ ഉണ്ടാകുന്ന അനിയന്ത്രിതമായ കോശ വളര്‍ച്ചയുടെ ഫലമായാണ് കിഡ്നി കാന്‍സര്‍ ഉണ്ടാകുന്നത്. കോശ വളര്‍ച്ച വര്‍ദ്ധിക്കുന്നതിനെ പ്രതിരോധിക്കുന്നതിനാണ് സുട്ടിബ് പ്രവര്‍ത്തിക്കുന്നത്. ഗ്ലോബോക്കാന്‍ 2020 റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 40000 റീനല്‍ കാന്‍സര്‍ രോഗികളുണ്ടെന്നാണ് കരുതുന്നത്. റീനല്‍ കാന്‍സറിന്റെ വളര്‍ച്ച 58 ശതമാനം വരെ തടയാന്‍ സുട്ടിബ് സഹായിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കിഡ്നി കാന്‍സര്‍ രോഗികള്‍ക്ക് ഇന്ത്യയില്‍ പരിമിതമായ ചികിത്സയെ ലഭ്യമായിരുന്നുള്ളുവെന്നും താങ്ങാവുന്ന വിലക്ക് മരുന്ന് ലഭ്യമാക്കാന്‍ ഗ്ലെന്‍മാര്‍ക്ക് പ്രതിജ്ഞാബദ്ധമാണെന്നും ഗ്രൂപ്പ് വൈസ് പ്രസിഡണ്ടും ബിസിനസ് മേധാവിയുമായ അലോക് മാലിക്ക് പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com