സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടോ? എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം
Health

സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടോ? എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം

Ruhasina J R

ഇപ്പോൾ എല്ലാവരുടെയും ജീവിതത്തിന്‍റെ ഭാഗമായിരിക്കുകയാണ് സാനിറ്റൈസറുകൾ. സാനിറ്റൈസർ നിർമാണ മേഖലയിലെ സാധ്യത കണക്കിലെടുത്ത് നിരവധി കമ്പനികളാണ് ഇപ്പോൾ ഇവ നിർമിക്കുന്നതും . എന്നാൽ സാനിറ്റൈസർ ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് അധികൃതരുടെ മുന്നറിയിപ്പ് .

സംസ്ഥാനത്ത് ഈ കോവിഡ് കാലത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നവയിൽ ഒന്ന് സാനിറ്റൈസറുകളാണ്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ഏതാനും കമ്പനികൾ മാത്രമാണ് സാനിറ്റൈസര്‍ നിര്‍മ്മാണ വിതരണ രംഗത്തുണ്ടായിരുന്നത് . എന്നാല്‍ ഇന്ന് ഈ മേഖലയില്‍ നിരവധി നിര്‍മ്മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് പുറത്ത് നിന്നെത്തുന്ന സാനിറ്റൈസർ ഉൽപ്പന്നങ്ങൾക്ക് പലതിനും നിര്‍ദിഷ്ട ഗുണനിലവാരമില്ലാത്തവയാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. സാനിറ്റൈസറുകൾ തെരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കൃത്യമായ രീതിയിൽ തന്നെ സാനിറ്റൈസറുകൾ ഉപയോഗിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു .കഴിവതും സോപ്പുപയോഗിക്കുന്നതാണ് ഉചിതമെന്നും അധികൃതർ പറയുന്നു. നിലവില്‍ സംസ്ഥാനത്താകെ സാനിറ്റൈസര്‍ ഉല്‍പ്പന്നങ്ങളുടെ ശരാശരിപ്രതിദിന ഉപഭോഗം ലക്ഷക്കണക്കിന് രൂപയുടേതാണ് . ഈ സാഹചര്യത്തില്‍ കൂടിയാണ് ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയെന്നതും ഒപ്പം കൃത്യമായ ഉപയോഗക്രമം മനസ്സിലാക്കുന്നതും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ഏറെ നിര്‍ണായകമായി മാറുന്നത്.

Anweshanam
www.anweshanam.com