വിഷാദം;തിരിച്ചറിയാൻ വൈകരുത്

വിഷാദം;തിരിച്ചറിയാൻ വൈകരുത്

നമ്മൾ പലരും എപ്പോൾ എങ്കിലും എവിടേലും വിഷാദ അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ളവരാണ്. ചികിത്സിച്ചില്ലെങ്കിൽ രൂക്ഷമാകാൻ സാധ്യതയുള്ള ഒരു രോഗമാണ് വിഷാദം. നമ്മുടെ മനസികാവസ്ഥക്ക് ഉണ്ടാകുന്ന ക്രമം തെറ്റിയുള്ള പ്രവർത്തനമാണ് വിഷാദം. ഈ പ്രശ്‌നം ഉള്ളവർക്ക് വിഷമം, ദേഷ്യം, നഷ്ടബോധം എന്നിവയൊക്കെ കൂടുതലായി തോന്നാറുണ്ട്. കൂടാതെ ഇത്തരത്തിലുള്ള വിഷാദ അവസ്ഥകൾ ദൈന്യദിന ജീവിതത്തെ കാര്യമായി തന്നെ ബാധിക്കാറുണ്ട്. ഇത് പലർക്കും പല രീതിയിലാണ് ബാധിക്കുന്നത്

സന്ധിവാതം,ആസ്ത്മ , ഹൃദയ സംബന്ധമായ അസുഖം, കാൻസർ, പ്രമേഹം, അമിതവണ്ണം എന്നീ രോഗങ്ങൾ വിഷാദം മൂലം രൂക്ഷമാകും. സ്ഥിരമായി നഷ്ടബോധം തോന്നുകയോ നിരാശരായി ഇരിക്കുകയോ ആണെങ്കിൽ വിഷാദ രോഗം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും പലതരത്തിലുള്ള രോഗലക്ഷണങ്ങളാണ് വിഷാദ അവസ്ഥ കാണിക്കുന്നത്.

വിഷാദം ഉള്ള സ്ത്രീകളിൽ സാധാരണയായി കോപവും ക്ഷോഭവും അധികമായി വരും. ഇവരുടെ വികാരങ്ങൾ മാറിമറിഞ്ഞ് വരാറുണ്ട്. പ്രധാനയും ഇവരിൽ സങ്കടമോ നിരാശയോ ഉത്ക്കണ്ഠയോ ആണ് കാണുന്നത്. ജോലി ചെയ്യാനുള്ള വിമുഖത, സാമൂഹിക പരിപാടികളിൽ പങ്കെടുക്കാനുള്ള വിമുഖത എന്നിവയും വിഷാദത്തിന്റെ ലക്ഷങ്ങളാണ് .തിരിച്ചറിയാനുള്ള കഴിവും ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒക്കെ വിഷാദമുള്ളവരിൽ പതുക്കെ ആകാറുണ്ട്. തലകറക്കവും ഭാരക്കുറവും, തലവേദനയും ഒക്കെ ഉണ്ടാകാറുണ്ട്. രാത്രി ഉറക്കക്കുറവ്, ഉറക്കക്കൂടുതൽ, പകൽ ഉറക്കം ഇവയൊക്കെയും വിഷാദാത്തിന്റെ ലക്ഷണങ്ങളാണ്.

വിഷാദരോഗമുള്ള പുരുഷന്മാരിൽ കൂടുതലായും ദേഷ്യം കാണാറുണ്ട്. കൂടാതെ കോപവും ക്ഷോഭവും അക്രമണസ്വഭാവും സങ്കടവും നിരാശയും ഉത്ക്കണ്ഠയും ആത്മഹത്യാ പ്രവണത, അമിതമായ മദ്യപാനം എന്നിവ കണ്ടവരാറുണ്ട്. ഇവർക്ക് ക്ഷീണവും, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള താല്പര്യക്കുറവും, ലഹരി ഉപയോഗം ഇവയൊക്കെ ഉണ്ടാകാറുണ്ട്. ലൈംഗിക താൽപര്യം, ലൈംഗികാഭിലാഷം എന്നിവ കുറയാനും വിഷാദം കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com