കറിവേപ്പില വെറും കറിവേപ്പില അല്ല

കറിവേപ്പിലയ്ക്ക് കാർമിനേറ്റീവ് ഗുണങ്ങളുണ്ട്, ഇത് കാരണം അവ ദഹനത്തിന് വളരെ ഫലപ്രദമാണ്.
കറിവേപ്പില വെറും കറിവേപ്പില അല്ല

പാചകത്തിൽ നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില .ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകം . എന്നാൽ ഭക്ഷണം കഴിക്കുന്ന സമയത്ത് നമ്മൾ ആ കറിവേപ്പിലകൾ അതിൽ നിന്ന് എടുത്ത് മാറ്റി വയ്ക്കുന്നു.

നമ്മുടെ അടുക്കളത്തോട്ടത്തിലും തൊടിയിലുമൊക്കെ ധാരാളമായി കാണപ്പെടുന്ന കറിവേപ്പില പാചക ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വരുന്നു. കയ്പേറിയതും എന്നാൽ രുചികരമായതുമായ ഇലകൾ ഭക്ഷണത്തിന് സുഗന്ധവും രുചിയും പകരുക മാത്രമല്ല, ഭക്ഷണത്തിന്റെ ആരോഗ്യഗുണങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് കറിവേപ്പില. ഇത് എല്ലുകളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ തടയുന്നതിനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പ്രോട്ടീൻ, ഫൈബർ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മൾട്ടിവിറ്റാമിനുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കേന്ദ്രമായ കറിവേപ്പ് ഇലകൾ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ ചികിത്സിക്കുന്നതിനും തടയുന്നതിനും പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിക്കുന്നു.

കറിവേപ്പില ശരീരത്തിലെ ഇൻസുലിൻ ഉൽപാദനം സജീവമാക്കുകയും അതിലൂടെ ഹൈപ്പോ ഗ്ലൈസെമിക് ഗുണങ്ങൾ കൈവരിക്കുകയും ചെയ്യുന്നു. അതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

കറിവേപ്പിലയ്ക്ക് കാർമിനേറ്റീവ് ഗുണങ്ങളുണ്ട്, ഇത് കാരണം അവ ദഹനത്തിന് വളരെ ഫലപ്രദമാണ്. നാരുകൾ കൂടുതലായതിനാൽ കറിവേപ്പില മലവിസർജ്ജനം നിയന്ത്രിക്കുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com