കോവിഡ് വാക്​സിന്‍; പരീക്ഷണം അവസാനഘട്ടത്തിലെന്ന്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍
മുന്‍പ് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വാക്​സിന്‍റെ ഒരു ഡോസ്​ തന്നെ പര്യാപ്​തമെന്ന്​ കണ്ടെത്തിയിരുന്നു
കോവിഡ് വാക്​സിന്‍; പരീക്ഷണം അവസാനഘട്ടത്തിലെന്ന്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍

വാഷിങ്​ടണ്‍: കോവിഡ് വാക്​സിന്‍; പരീക്ഷണം അവസാനഘട്ടത്തിലെന്ന്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍. 60,000 വളണ്ടിയര്‍മാരില്‍ വാക്​സിന്‍റെ ഒരു ഡോസാണ്​ പരീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ വാക്​സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്​ കമ്ബനിയുടെ മുഖ്യ ശാസ്​ത്ര ഓഫീസര്‍ ഡോ.​പോള്‍ സ്​റ്റോഫെല്‍സ്​ പറഞ്ഞു- ലൈവ് മിന്റ് റിപ്പോര്‍ട്ട്.

യു.എസിലും ബെല്‍ജിയത്തിലും നടത്തിയ വാക്​സിന്‍െറ ഒന്ന്​, രണ്ട്​ പരീക്ഷണങ്ങള്‍ വിജയമായിരുന്നു. ഇതിന്‍റെ പരീക്ഷണഫലങ്ങള്‍ ഉടനെ പുറത്ത്​ വിടും. മുമ്ബ്​ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വാക്​സിന്‍െറ ഒരു ഡോസ്​ തന്നെ പര്യാപ്​തമെന്ന്​ കണ്ടെത്തിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ്​ മൂന്നാംഘട്ട പരീക്ഷണത്തില്‍ എല്ലാവര്‍ക്കും ഒരു ഡോസ്​ നല്‍കുന്നത്​.

2021ല്‍ കോവിഡ്​ വാക്​സിന്‍റെ ഒരു ബില്യണ്‍​ ഡോസുകള്‍ നിര്‍മ്മിക്കാനാണ്​ ജോണ്‍സണ്‍&ജോണ്‍സണ്‍ പദ്ധതിയെന്നും സ്​റ്റോഫെല്‍സ് കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam
www.anweshanam.com