കോവിഡ് മനുഷ്യ ശരീരത്തിലെ അവയവങ്ങളേ ബാധിക്കുമോ? എയിംസ് വിദഗ്‌ധർ പറയുന്നു..

ചില കോവിഡ് രോഗികളിൽ തലച്ചോറിന് ക്ഷതം സംഭവിക്കാം.
കോവിഡ് മനുഷ്യ ശരീരത്തിലെ അവയവങ്ങളേ ബാധിക്കുമോ? എയിംസ് വിദഗ്‌ധർ പറയുന്നു..

ന്യൂഡൽഹി: കോവിഡ് മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധർ. കോവിഡ് ഒരു മൾട്ടി സിസ്റ്റമിക് രോഗമായെന്നും എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അടക്കമുള്ളവർ പറയുന്നു.

കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾക്ക് നെഞ്ചിലെ പ്രശ്നങ്ങളുമായി ബന്ധമില്ല. കോശങ്ങൾക്ക് പുറമേയുള്ള എസിഇ2 റിസപ്റ്ററുകൾ ഉപയോഗിച്ചാണ് വൈറസ് കോശങ്ങൾക്കുള്ളിൽ കയറി പറ്റുന്നത്. ശ്വാസനാളിയിലും ശ്വാസകോശത്തിലും മാത്രമല്ല മറ്റ് പല അവയവങ്ങളിലും എസിഇ2 റിസപ്റ്ററുകൾ ഉള്ളതിനാൽ അവയെയും വൈറസ് ബാധിക്കാമെന്ന് ഡോ. ഗുലേറിയ വ്യക്തമാക്കുന്നു.

ചില കോവിഡ് രോഗികളിൽ തലച്ചോറിന് ക്ഷതം സംഭവിക്കാം. രക്തം കട്ടപിടിക്കൽ, പക്ഷാഘാതം, മസ്തിഷ്‌കവീക്കം പോലുള്ള പ്രശ്നങ്ങളുണ്ടാകാമെന്നും എയിംസിലെ ന്യൂറോളജി വിഭാഗം തലവൻ എം. വി. പദ്മ ശ്രീവാസ്തവ പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com