കൊറോണ വൈറസിനെ പ്രതിരോധിക്കാം; ആന്റി വൈറൽ കോട്ടിങ്ങുമായി ഫെയ്സ് മാസ്ക്കുകൾ

കൊറോണ വൈറസിനെ പ്രതിരോധിക്കാം; ആന്റി വൈറൽ കോട്ടിങ്ങുമായി ഫെയ്സ് മാസ്ക്കുകൾ

കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ മാസ്കിന്റെ ഉപയോഗം വർധിക്കുകയാണ്. അണുക്കളെ ചെറുക്കുന്ന ആന്റി വൈറൽ കോട്ടിങ് ഉള്ള ഫെയ്സ് മാസ്ക്കുകൾ നിർമിക്കാൻ തയാറെടുക്കുകയാണ് കേംബ്രിജ് സർവ്വകലാശായിലെ ഗവേഷകർ. DioX എന്ന് പേരിട്ടിരിക്കുന്ന ഈ ആന്റി വൈറൽ കോട്ടിങ് സാങ്കേതികവിദ്യ ഒരു മണിക്കൂറിൽ മാസ്കിലെ ഈ അദൃശ്യ ആവരണം വൈറസിന്റെ പുറം ഭാഗത്തുള്ള പാളി തകർത്ത് വൈറസിനെ നശിപ്പിക്കുന്നതെന്നു ഗവേഷകർ പറയുന്നു.

യുകെയിലേയും ദക്ഷിണാഫ്രിക്കയിലേയും കോവിഡ് വകഭേദങ്ങളെയും നശിപ്പിക്കാൻ കഴിയുന്നതാണ് ഈ ആവരണം. വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചാലും അതിന്റെ പുറമേയുള്ള പാളിക്ക് മാറ്റം ഉണ്ടാകില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കേംബ്രിജ് സർവകലാശാല ഗവേഷകർ പറയുന്നത്.

സാധാരണഗതിയിൽ വസ്ത്ര വ്യവസായത്തിൽ ഉപയോഗിക്കുന്ന അമോണിയം സോൾട്ട് സംയുക്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് DioX സാങ്കേതികവിദ്യ. ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഉള്ളതാണ് ഈ സോൾട്ടുകൾ. അമോണിയം സോൾട്ട് കോട്ട് ചെയ്യുന്ന മാസ്കുകൾക്കു ഒരു ണിക്കൂറിൽ തന്നെ 95 ശതമാനം അണുക്കളെയും 4 മണിക്കൂറിൽ അണുക്കളെ 100 ശതമാനവും നീക്കുമെന്നും പരീക്ഷണത്തിൽ തെളിയിച്ച കാര്യമാണ്. പ്രത്യേക കോട്ടിങ് ഉള്ള ഈ മാസ്ക് 20 തവണ വരെ കഴുകി ഉപയോഗിക്കാവുന്നതാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com