വേനൽകാലത്ത് ഇരട്ടി പ്രതിരോധശേഷി നിലനിർത്താം

വേനൽകാലത്ത് ഇരട്ടി പ്രതിരോധശേഷി നിലനിർത്താം

വേനല്‍ക്കാലത്തെ കാലാവസ്ഥയിൽ ശരീരത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നു. ചൂടിനെ പ്രതിരോധിക്കാനും രോഗപ്രതിരോധ ശേഷി നേടാനുമായി ശരീരം വേനലിനോട് പൊരുത്തപ്പെടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, നല്ല ഭക്ഷണക്രമം പാലിക്കുക എന്നീ ചിട്ടകള്‍ ശീലമാക്കേണ്ടതുണ്ട്. ഇത്തരം ചില ലളിതമായ വഴികള്‍ പാലിച്ചുകൊണ്ട് വേനല്‍ക്കാലത്ത് പ്രതിരോധശേഷി നിലനിര്‍ത്താം.

നല്ല രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നതിന് പതിവായി വ്യായാമം ചെയ്യുക. നിങ്ങളുടെ ശ്വാസകോശങ്ങളില്‍ നിന്നും വായുമാര്‍ഗങ്ങളില്‍ നിന്നും ബാക്ടീരിയകളെ അകറ്റാനും വ്യായാമം നിങ്ങളെ സഹായിക്കുന്നു. വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഹോര്‍മോണുകളുടെ പ്രഭാവം കുറയ്ക്കാനും സാധിക്കുന്നു. ഇത് ഹൃദയത്തെ മെച്ചപ്പെടുത്തുകയും കോശങ്ങളെ മികച്ച രീതിയില്‍ സഹായിക്കുകയും ചെയ്യുന്നു.

വേനല്‍ക്കാല സീസണില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണക്രമം കഴിക്കാന്‍ ശ്രമിക്കുക. വിട്ടുമാറാത്ത രോഗങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നതിനാല്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക. പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. സിട്രസ് പഴങ്ങള്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുക.

ആരോഗ്യകരമായി തുടരുന്നതിനുള്ള പ്രധാന ഘടകമാണ്, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത്. മാത്രമല്ല വേനല്‍ക്കാലത്ത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഈ സീസണില്‍ നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ വെള്ളം സഹായിക്കുന്നു. ആവശ്യത്തിന് വെള്ളം നിങ്ങളെ ആരോഗ്യത്തോടെയും ഊര്‍ജ്ജത്തോടെയും നിലനിര്‍ത്തുകയും ചെയ്യുന്നു.വേനല്‍ക്കാലത്ത് ഭക്ഷണത്തില്‍ പതിവായി പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. പഴങ്ങളും പച്ചക്കറി ജ്യൂസുകളും കഴിക്കാം. കൂടാതെ, കൂടുതല്‍ സിട്രസ് പഴങ്ങള്‍ ചേര്‍ത്ത സ്മൂത്തികള്‍ കുടിക്കുക. ഒപ്പം വേനല്‍ക്കാലത്ത് ആരോഗ്യകരമായി തുടരുന്നതിന് ഭക്ഷണത്തില്‍ സലാഡുകളും ഉള്‍പ്പെടുത്താം.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ദിവസവും മതിയായ ഉറക്കം ലഭിക്കണം. ചൂടുള്ള കാലാവസ്ഥ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുമെങ്കിലും, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശരിയായി പ്രവര്‍ത്തിക്കാന്‍ നല്ല ഉറക്കം ആവശ്യമാണ്. അതിനാല്‍ ദിവസവും 7- 8 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കുക. നല്ല ഉറക്കത്തിനായുള്ള നടപടികള്‍ സ്വീകരിക്കുക. നിങ്ങളുടെ ബെഡ്‌റൂം കൃത്യമായി ക്രമീകരിക്കുക.

'സണ്‍ഷൈന്‍ വിറ്റാമിന്‍' എന്നും അറിയപ്പെടുന്നതാണ് വിറ്റാമിന്‍ ഡി. വേനല്‍ക്കാലത്ത് ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കേണ്ടത് നിര്‍ബന്ധമാണ്. കാരണം ഇത് രോഗത്തെ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. വിറ്റാമിന്‍ ഡി ലഭിക്കാന്‍ ദിവസവും അല്‍പനേരം സൂര്യപ്രകാശം ശരീരത്തില്‍ കൊള്ളിക്കുക. ഒരു ദിവസം 15 മിനിറ്റ് നേരം വെയിലേല്‍ക്കുക. ഇതിന് ഏറ്റവും നല്ലത് രാവിലെയുള്ള വെയിലാണ്.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍-സി സമ്പന്നമായ പഴങ്ങളായ സ്‌ട്രോബെറി, ഓറഞ്ച്, ചെറി, ബ്ലാക്ക്ബെറി തുടങ്ങിയവയാണ് വേനല്‍ക്കാലത്ത് ഏറ്റവും നല്ലത്. ശക്തമായ രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിന് പ്രകൃതിദത്ത വിറ്റാമിന്‍-സി ഉപഭോഗവും ആവശ്യമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com