മുടി കൊഴിച്ചിൽ എങ്ങനെ പരിഹരിക്കാം?
Health

മുടി കൊഴിച്ചിൽ എങ്ങനെ പരിഹരിക്കാം?

മാനസിക അസ്വാസ്ഥ്യങ്ങളും മുടി കൊഴിച്ചിലിനു കാരണമാണ്.

Ruhasina J R

പരിധിയിൽക്കവിഞ്ഞ അളവിൽ മുടി കൊഴിഞ്ഞു പോകുന്നത് ശരീരത്തിന്റെ പോഷകനിലവാരം താഴുന്നതിന്റെ ലക്ഷണം കൂടിയാണ്. തലയോട്ടിയിലെ ചർമത്തിൽ താരൻ,കുരുക്കൾ തുടങ്ങിയവ കൂടിയാലും മുടി കൊഴിഞ്ഞുപോകാം. മാനസിക അസ്വാസ്ഥ്യങ്ങളും മുടി കൊഴിച്ചിലിനു കാരണമാണ്. ചികിത്സ ആരംഭിക്കും മുൻപ് ഇതിലേതാണ് യഥാർഥ കാരണമെന്ന് കണ്ടെത്തണം. ഓരോന്നിനും ചികിത്സ വെവ്വേറെയാണെങ്കിലും പൊതുവിൽ ചെയ്‌തു വരുന്ന ചില ഗൃഹൗഷാധികൾ ഇവയാണ്.

ഗൃഹ ഔഷധങ്ങൾ

  • മുത്താറി,എള്ള് എന്നിവ സമം കഴുകിയുണക്കി വറുത്തുപൊടിച്ച് ഒരു ചെറിയ സ്‌പൂൺ വീതം അൽപം ശർക്കരയോ തേനോ ചേർത്തു രണ്ടു നേരം ഭക്ഷണശേഷം കഴിക്കുക.

  • രണ്ടു ചെറിയ സ്‌പൂൺ ചിറ്റമൃതിന്റെ നീര് അൽപം തേൻ ചേർത്ത് രണ്ടു നേരം ഭക്ഷണശേഷം കഴിക്കുക.

  • ഉണക്കനെല്ലിക്കത്തോട്, താന്നിക്കാത്തോട്, കടുക്കാത്തോട് എന്നിവ സമം എടുത്ത് പൊടിച്ചുവെച്ച് 10 ഗ്രാം വീതം ഒരു ഗ്ലാസ് ചുടുവെള്ളത്തിൽ കലക്കി രണ്ടു നേരം ഭക്ഷണശേഷം കുടിക്കുക.

  • ഉണക്കനെല്ലിക്കത്തോട് ചതച്ചു ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ട് തല കഴുകുക.

  • ഇതിനൊപ്പം പോഷകനിലവാരമുള്ള ആഹാരങ്ങൾ ശീലിക്കേണ്ടതുണ്ട്. ഇലക്കറികളും ധാന്യങ്ങളും നന്നായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

  • ആഴ്‌ചയിലൊരിക്കൽ തലയിൽ ചൂട് എണ്ണകൊണ്ട് മസാജ് ചെയ്യുക.

Anweshanam
www.anweshanam.com