പ്രമേഹ രോഗികള്‍ക്ക് ഈ ഫലങ്ങള്‍ ധൈര്യമായി കഴിക്കാം

അമിതമായ ദാഹം, ശരീരഭാരം കുറയല്‍ പോലുള്ള പ്രശ്‌നങ്ങളും പ്രമേഹത്തെ തുടര്‍ന്ന് ഉണ്ടാകാം.
പ്രമേഹ രോഗികള്‍ക്ക് ഈ ഫലങ്ങള്‍ ധൈര്യമായി കഴിക്കാം

ഡയബറ്റിസ് അഥവാ പ്രമേഹം പൊതുവായി കാണപ്പെടുന്ന രോഗമാണ്. പാന്‍ക്രിയാസ് എന്ന ഗ്രന്ഥിയിലെ ബി കോശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ അപര്യാപ്തതയാണ് ഡയബറ്റീസിന്റെ മൂലകാരണം. ഇന്‍സുലിന്റെ അപര്യാപ്തത രക്തത്തില്‍ ക്രമാതീതമായി ഗ്ലൂക്കോസ് അടിഞ്ഞുകൂടാന്‍ ഇടയാക്കും.

ഡയബറ്റീസ് പ്രധാനമായും രണ്ടു തരം ഉണ്ട്. ഇന്‍സുലിന്‍കൊണ്ടു മാത്രം നിയന്ത്രിക്കാവുന്ന ടൈപ്പ്-1 ഡയബറ്റീസ്, മരുന്നുകൊണ്ട് നിയന്ത്രിക്കാവുന്ന ടൈപ്പ് -2 ഡയബറ്റീസ്. ടൈപ്പ് - 1 ഡയബറ്റീസ് സാധാരണമായി കുട്ടികളിലും, ടൈപ്പ്-2 ഡയബറ്റീസ് 35 വയസ്സിന് മുകളില്‍ ഉള്ളവരിലുമാണ് കണ്ടുവരുന്നത്.

രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കൂടിയാല്‍ വിശപ്പും, ക്ഷീണവും സ്വാഭാവികമാണ്. അമിതമായ ദാഹം, ശരീരഭാരം കുറയല്‍ പോലുള്ള പ്രശ്‌നങ്ങളും പ്രമേഹത്തെ തുടര്‍ന്ന് ഉണ്ടാകാം. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കുക എന്നതുമാത്രമാണ് ഇതിനൊരു പരിഹാരം. പ്രമേഹ രോഗികള്‍ ഭക്ഷണ ശൈലിയില്‍ നല്ലപോലെശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന ചില പഴവര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്, പ്രമേഹമുള്ളവര്‍ക്ക് കഴിക്കാന്‍ കഴിയുന്ന ഫലമാണ് ആപ്പിള്‍. മധുരമുണ്ടെങ്കിലും ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഈ ഫലവര്‍ഗം പ്രമേഹത്തിന് മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമാണ്. അതുപോലെ ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയിട്ടുള്ള മറ്റൊരു പഴവര്‍ഗ്ഗമാണ് ഓറഞ്ച്. ആസിഡ് അംശമുള്ള ഓറഞ്ചും പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു ഫലമാണ് നെല്ലിക്ക. പ്രമേഹ രോഗികളെല്ലാം സ്ഥിരമായി നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. സ്‌ട്രോബെറി, ബ്ലാക്‌ബെറി പോലുള്ള പഴങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്നവയാണ്. ഫൈബറും, ആന്റി ഓക്‌സിഡന്റും അടങ്ങിയിട്ടുള്ള ഓറഞ്ചും പ്രമേഹ രോഗികള്‍ക്ക് ഭക്ഷണ ശൈലിയുടെ ഒരു ഭാഗമാക്കാം. വീട്ടുമുറ്റത്തു നിന്നുള്ള പേരയ്ക്കയും പ്രമേഹത്തിന് വളരെ നല്ലതാണ്. അതുകൊണ്ട് ദിവസവും ഓരോ പേരയ്ക്കയും ആരോഗ്യത്തിന് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്ന മറ്റൊരു ഫലമാണ് അവക്കാഡോ. ഇത്തരം പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിലൂടെ പ്രമേഹം മൂലം ഉണ്ടാകുന്ന ശാരീരികാസ്വസ്ഥതകള്‍ കുറയ്ക്കാനാകും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com