കസ്‌കസ് അറിയാം...ഗുണങ്ങള്‍

ശരീരത്തിനാവശ്യമായ എല്ലാ പോഷകഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
കസ്‌കസ് അറിയാം...ഗുണങ്ങള്‍

ഡെസെര്‍ട്ടുകളില്‍ കൂടുതലായി കാണപ്പെടുന്ന ഒന്നാണ് കസ്‌കസ്. കറുത്ത നിറത്തില്‍ കടുകു മണിപോലെയോ എള്ളുപോലെയോ കാണുന്ന ഇവയാണ് കസ്‌കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്‌സ്. കറുപ്പു ചെടിയുടെ വിത്തുകളാണിവ. പല വിഭവങ്ങളിലും ചേര്‍ക്കുന്ന ഒന്നാണ് കസ്‌കസ്. ചെറിയ കറുപ്പിനു മേല്‍ വെള്ള ആവരണമുള്ള ഈ വിത്ത് ഐസ്‌ക്രീമിലും മറ്റും സാധാരണയായി ഉപയോഗിക്കാറുണ്ട്.

എന്നാല്‍ കസ്‌കസിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടാവില്ല. ശരീരത്തിനാവശ്യമായ എല്ലാ പോഷകഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, കാല്‍സ്യം, അയേണ്‍, തയാമീന്‍, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം, സിങ്ക് എന്നിവയെല്ലാം തന്നെ ഇതില്‍ ഉള്‍പ്പെടുന്നു. അമിതമായ വണ്ണം, കുടവയര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കസ്‌കസ് വഴി പരിഹാരം കാണാം. ഒരു ടീസ്പൂണ്‍ കസ്‌കസ് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവെച്ച ശേഷം ഈ വെള്ളം കുടിയ്ക്കാം. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളഞ്ഞ് തടിയും വയറും കുറയ്ക്കുന്നു. ഈ വെള്ളത്തില്‍ അല്‍പം നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കുന്നതും വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കലോറി വളരെ കുറവാണ്.

വൈറ്റമിന്‍ എ, ബി കോംപ്ലക്‌സ്, ഇ, കെ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. വയറും തടിയും കുറയ്ക്കുന്നിനൊപ്പം തന്നെ പ്രമേഹവും കൊളസ്‌ട്രോളും കുറയ്ക്കുന്നു. ഇത് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടാതെ സംരക്ഷിക്കുന്നു. ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്. സിങ്കിന്റെ ഗുണം അടങ്ങിയതിനാല്‍ തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കസ്‌കസ്. കിഡ്‌നിയുടെ ആരോഗ്യത്തിനും ഏറെ ഉത്തമമാണിത്. കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഇല്ലാതാക്കാന്‍ കസ്‌കസിനു സാധിക്കുന്നു. കിഡ്‌നി സ്റ്റോണ്‍ മാറാനും കസ്‌കസ് ഉത്തമമാണ്. നമുക്ക് കസ്‌കസ് നാരാങ്ങാ വെള്ളത്തിലോ മോരിലോ ചേര്‍ത്ത് കുടിക്കുന്നത് വളരെ നല്ലതാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com