മുട്ട കഴിച്ചാല്‍ ഇങ്ങനെയുമുണ്ട് ഗുണങ്ങള്‍.....

ഇന്ന് വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ വരെ ഉള്‍പ്പെടുത്തുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് മുട്ട.
മുട്ട കഴിച്ചാല്‍ ഇങ്ങനെയുമുണ്ട് ഗുണങ്ങള്‍.....

പൊതുവെ ഭക്ഷണപ്രിയരാണ് കേരളീയര്‍.സസ്യാഹാരവും മാംസാഹാരവും ഒരുപോലെ ഇഷ്ടപെടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണങ്ങളെ പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഓരോ ഭക്ഷണത്തിന്റെയും ഗുണവും ദോഷവും അറിഞ്ഞുവേണം കഴിക്കാനെന്ന് മുതിര്‍ന്നവര്‍ പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ. അതില്‍ അല്‍പം കാര്യമുണ്ട് കേട്ടോ..

ഇന്ന് വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ വരെ ഉള്‍പ്പെടുത്തുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് മുട്ട. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ദിവസവും ഒരു മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. മുട്ട കഴിക്കുന്നതിലൂടെ വിശപ്പ് കുറയുന്നു. പ്രഭാതഭക്ഷണത്തില്‍ മുട്ടയോടൊപ്പം ബ്രഡോ, ഓറഞ്ച് ജ്യൂസോ ചേര്‍ക്കുന്നത് ഉത്തമമാണ്. മുട്ടയുടെ മഞ്ഞയില്‍ ജെംസ് അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ മുട്ടയുടെ മഞ്ഞ കഴിക്കുന്നതിലൂടെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം ഉണ്ടാവുകയും ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. എന്നാല്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ദോഷം ചെയ്യും.

ഓര്‍മ്മ ശക്തി കൂട്ടുവാനും മുട്ടയ്ക്ക് സാധിക്കും. മുട്ടയില്‍ അടങ്ങിയിരിക്കുന്ന ക്ലോറിന്‍ ആണ് ഇതിന് സഹായിക്കുന്നത്. ഗര്‍ഭിണികള്‍ മുട്ട കഴിയ്ക്കുന്നത് കുഞ്ഞിന്റെ മസ്തിഷ്‌ക വികാസത്തിനും മറ്റും സഹായിക്കും. കുട്ടിയുടെ ബുദ്ധി വികാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയം ഇതാണ്. അതിനാല്‍ തന്നെ ഗര്‍ഭിണികള്‍ തങ്ങളുടെ ഭക്ഷണത്തില്‍ മുട്ട നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടത് ആണ്.

ശരീര ഭാരം കുറയ്ക്കാന്‍ ഉള്ള ഒരു ഉപാധി കൂടിയാണ് മുട്ട. പ്രഭാത ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് വളരെ നല്ലത് ആണെന്ന് ആണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഏത് പ്രായക്കാര്‍ക്കും ഒരു പോലെ കഴിക്കാവുന്ന ഭക്ഷണ പദാര്‍ത്ഥമാണ് മുട്ട.

Related Stories

Anweshanam
www.anweshanam.com