ഡ്രാഗണ്‍ ഫ്രൂട്ട് നിങ്ങള്‍ ഉദ്ദേശിക്കുന്ന കക്ഷിയല്ല

വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ഇപ്പോള്‍ ഇന്ത്യയിലും കൃഷിചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
ഡ്രാഗണ്‍ ഫ്രൂട്ട് നിങ്ങള്‍ ഉദ്ദേശിക്കുന്ന കക്ഷിയല്ല

ഒരുപാട് ഗുണളുളള ഒരു ഫലമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഈ പഴം പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇതില്‍ ഒരുപാട് പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ധാതുക്കളും വിറ്റാമിനുകളും ഉള്‍പ്പെടെയുള്ള ഫൈബര്‍, ആന്റിഓക്സിഡന്റ് എന്നിവയും ഡ്രാഗണ്‍ ഫ്രൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കേരളീയര്‍ക്ക് അത്ര പരിചിതമല്ലാതിരുന്ന ഡ്രാഗണ്‍ ഫ്രൂട്ടാണ് ഇപ്പോള്‍ വിപണിയിലെ പ്രധാന ആകര്‍ഷണം.

വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ഇപ്പോള്‍ ഇന്ത്യയിലും കൃഷിചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.

കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പടര്‍ന്നു വളരുന്ന ഈ സസ്യം ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. രൂപഭംഗികൊണ്ട് മനോഹരമായ ഈ പഴത്തിന്റെ ഉള്ളിലുള്ള മാസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം.

മെക്‌സിക്കോയും മധ്യദക്ഷിണ അമേരിക്കയുമാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ സ്വദേശമെങ്കിലും ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ തെക്കു കിഴക്കന്‍ ഏഷ്യ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമാണ് വിപണിയിലെ പ്രധാന ഉത്പാദകര്‍. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രത്യേകതകള്‍ എന്തെന്ന് നോക്കാം...

*മറ്റ് ഫലങ്ങളെ അപേക്ഷിച്ച് കലോറി വളരെ കുറവായതിനാല്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു.

*ഗര്‍ഭകാലത്ത് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന വിളര്‍ച്ചക്ക് പരിഹാരം കാണുന്നു.

*ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ സന്ധികളിലെയും പേശികളിലെയും അനുഭപ്പെടുന്ന കടുത്ത വേദന ഇല്ലാതാക്കുന്നു.

*ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

*കൂടാതെ, ഡ്രാഗണ്‍ ഫ്രൂട്ടില്‍ കാണപ്പെടുന്ന ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റ് ശരീരത്തിലെ കാന്‍സറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ കുറയ്ക്കാന്‍ സഹായിക്കുന്നു.

*അതേസമയം, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കുന്നു.

*വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മുഖകുരു കുറയ്ക്കാനും വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കി മുഖത്തെ ചുളിവുകളും പാടുകളും ഇല്ലാതാക്കാനും ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കുന്നു.

*ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഫൈബര്‍ ലഭിക്കുകയും ദഹനം നന്നായി നടക്കുകയും ചെയ്യുന്നു. മലബന്ധം അസിഡിറ്റി എന്നിവ തടയാനും ഇത് ഫലപ്രദമാണ്.

Related Stories

Anweshanam
www.anweshanam.com