രോഗപ്രതിരോധ ശേഷിക്ക് 'കാഡ'

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒരു ഔഷധഗുണമുള്ള പാനീയമാണ് കാഡ.
രോഗപ്രതിരോധ ശേഷിക്ക് 'കാഡ'

ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനായി സുരക്ഷാ മുന്‍കരുതലുകളോടൊപ്പം തന്നെ നമ്മള്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒരു ഔഷധഗുണമുള്ള പാനീയമാണ് കാഡ. ഓരോ വ്യക്തിയുടെയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഈ ആയുര്‍വേദ പാനീയം സഹായിക്കുന്നു. ഈ പാനീയം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

പാനീയത്തിനായി കുരുമുളകും കറുവപ്പട്ടയും നന്നായി പൊടിച്ചെടുക്കുക. ഒരു പാത്രത്തില്‍ മൂന്നോ ഗ്ലാസ് വെള്ളമെടുത്ത് നന്നായി തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് തുളസിയിലയും ചേര്‍ത്ത് അഞ്ചു മിനിറ്റ് ചെറു തീയില്‍ വീണ്ടും തിളപ്പിക്കുക. വെളളം ചെറുതായി തിളച്ചു വരുമ്പോള്‍, അതിലേക്ക് ആദ്യം പെടിച്ചുവെച്ച കുരുമുളകും കറുവപ്പട്ടയും ചേര്‍ക്കുക.അടുത്തതായി ഇതിലേക്ക് ചുക്കും ചേര്‍ത്ത് കൊടുക്കാം. കുറച്ചു സമയം തിളപ്പിച്ച ശേഷം ഇതിലേക്ക് കുറച്ച് ഉണക്കമുന്തിരി കൂടി ചേര്‍ത്ത് രണ്ടോ മൂന്നോ മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ഇതിലേക്ക് നാരങ്ങനീര് ചേര്‍ത്ത് ഇളം ചൂടില്‍ കുടിക്കുക.

മധുരം ആവശ്യമെങ്കില്‍ ഇതിലേക്ക് തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പുറകെ ദഹനത്തിനും ഈ പാനീയം ഉത്തമമാണ്. ദിവസവും രണ്ടു തവണ പാനീയം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിച്ചമ്പോള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി കാഡദിവസവും കുടിക്കുന്നത് ശീലമാക്കണമെന്ന് സൂചിപ്പിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com