ആരോഗ്യത്തിനും അഴകിനും കറ്റാര്‍വാഴ

അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കറ്റാര്‍ വാഴയെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ അലോ എന്നാണ് പറയുന്നത്. അലോവേരയുടെ ഇലകള്‍ പൈനാപ്പിളിന്റെ ഇലയോട് രൂപസാ
ആരോഗ്യത്തിനും അഴകിനും കറ്റാര്‍വാഴ

ആരോഗ്യത്തിനും അഴകിനും ഏറെ ഗുണം ചെയ്യുന്ന 'കറ്റാര്‍വാഴ', ഒരു അത്ഭുത സസ്യം തന്നെയാണ്. അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കറ്റാര്‍ വാഴയെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ അലോ എന്നാണ് പറയുന്നത്. അലോവേരയുടെ ഇലകള്‍ പൈനാപ്പിളിന്റെ ഇലയോട് രൂപസാദൃശ്യമുള്ളതും മാംസളവുമായതാണ്.

ലില്ലി വര്‍ഗത്തില്‍ പെട്ട ഈ സസ്യത്തിന്റെ ഇലകളുടെ രണ്ടു വശങ്ങളിലും മുനയുള്ള കൂര്‍ത്ത മുള്ളുകള്‍ ധാരാളം കാണാവുന്നതാണ്. കറ്റാര്‍വാഴ നീരിന് വളരെ വിപുലമായ തരത്തിലുള്ള ഗുണങ്ങള്‍ ഉള്ളതിനാല്‍ എരിയുന്ന സസ്യം, പ്രമേഹ ശുശ്രൂഷച്ചെടി എന്നിങ്ങനെയും വിശേഷിപ്പിക്കാറുണ്ട്. ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കാനായും മുടിയുടെ വളര്‍ച്ചയ്ക്കും ,ചര്‍മ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം കറ്റാര്‍വാഴ ഉത്തമമാണ്.

ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ ദ്രവ രൂപത്തിലുള്ള ചാര്‍ ഉപയോഗിച്ചുവരുന്നു. ഇല അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും. മറ്റ് ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

* പൊതുവെ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. കറ്റാര്‍വാഴ കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു. ഉറക്കകുറവും കണ്ണിന് ചുറ്റുമുള്ള രക്തയോട്ടം കുറയുന്നതുമാണ് കണ്ണിന് ചുറ്റും കറുപ്പ് വരാനുള്ള പ്രധാന കാരണം.

* കറ്റാര്‍വാഴ ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും കലവറയാണ്.

* മുഖത്തെ ചുളിവുകള്‍ മാറാനായി കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാം. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇ യാണ് ഇതിന് സഹായിക്കുന്നത്.

* കറ്റാര്‍വാഴ ജെല്ലിനോടൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മുഖത്തിടുന്നത് വളരെ നല്ലതാണ്. മുഖക്കുരു വരണ്ട ചര്‍മ്മം എന്നിവ അകറ്റാന്‍ ഇവ സാഹായിക്കുന്നു.

* മലബന്ധം മാറാനും കരളിന്റെ നല്ല പ്രവര്‍ത്തനത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും.

* നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ദഹനക്കേട് എന്നിവയ്ക്കെല്ലാം കറ്റാര്‍ വാഴ ജ്യൂസ് ഔഷധമാണ്. എന്നാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണില്‍ കൂടുതല്‍ കറ്റാര്‍വാഴ ജ്യൂസ് ചേര്‍ക്കരുത്.

* വേനല്‍ക്കാലത്ത് വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്കും കറ്റാര്‍വാഴയുടെ ജെല്‍ ഔഷധിയാണ്. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും.

* ചര്‍മ്മത്തിനു പുറത്ത് വരുന്ന തിണര്‍പ്പ്, ചൊറിച്ചില്‍ പോലുള്ളവയ്ക്കും കറ്റാര്‍വാഴ ഔഷധമാണ്. പ്രാണികള്‍ കടിച്ചാലും വേദന മാറ്റാന്‍ ഇത് ഉപയോഗിക്കാം.

* മുഖത്ത് നിന്ന് മേയ്ക്ക് അപ്പ് തുടച്ച് മാറ്റാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കും. ജെല്‍ ഇട്ട് പഞ്ഞി കൊണ്ട് തുടച്ചാല്‍ മുഖം ക്ലീനാകും.

* മുടി ബലമുള്ളതാക്കാനും താരന്‍ അകറ്റാനും കറ്റാര്‍വാഴ ജെല്‍ മുടിയിഴകളില്‍ പുരട്ടിയാല്‍ മതിയാകും. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

Related Stories

Anweshanam
www.anweshanam.com