സൗന്ദര്യ സംരക്ഷണത്തിനും 'തക്കാളി'

ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍ അടങ്ങിയിട്ടുള്ള തക്കാളിയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യമുണ്ട്.
സൗന്ദര്യ സംരക്ഷണത്തിനും 'തക്കാളി'

ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ തക്കാളി മികച്ചതാണെന്ന് എത്ര പേര്‍ക്ക് അറിയാം ?. വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന ഈ പച്ചക്കറിയില്‍ ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍ അടങ്ങിയിട്ടുള്ള തക്കാളിയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യമുണ്ട്. ഇത് ചര്‍മ്മത്തിന്റെ മങ്ങിയ നിറത്തെ പുനഃസ്ഥാപിച്ചുകൊണ്ട് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതില്‍ സഹായിക്കുന്നു. ശരീര ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റായ ലൈക്കോപീനും തക്കാളിയില്‍ ധാരാളാമായി അടങ്ങിയിട്ടുണ്ട്.

അതേസമയം, ദഹനത്തിനും അതുപോലെ വിളര്‍ച്ചയകറ്റാനുമൊക്കെയായി നിരവധി നേട്ടങ്ങളാണ് തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി ലഭിക്കുന്നത്. തിളക്കമാര്‍ന്ന മുടി, ചര്‍മം, ആരോഗ്യമുള്ള പല്ലുകള്‍, അസ്ഥികള്‍, എന്നിവയ്ക്കെല്ലാം തക്കാളി ഉത്തമമാണ്.

തക്കാളിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കിയാലോ ?

* ദിവസേന തക്കാളി കഴിക്കുന്നത് ദഹന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. മാത്രമല്ല തക്കാളി മഞ്ഞപ്പിത്തം തടയുകയും ശരീരത്തിലെ വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യുകയും ചെയ്യുന്നു.

* തക്കാളിനീരും ഓറഞ്ചു നീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ സഹായിക്കുന്നു.

*തക്കാളി നീര് തലയോട്ടിയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിയാല്‍ താരന്റെ ശല്യം കുറയ്ക്കാന്‍ കഴിയും

* രക്തസമ്മര്‍ദത്തിന്റെ സാധ്യത കുറയ്ക്കുന്നതിനായി തക്കാളി ദിവസേന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

* ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും മുഖകാന്തിയ്ക്കും തക്കാളികൊണ്ടുണ്ടാക്കുന്ന ഫേസ്പാക്കുകള്‍ വളരെ ഉത്തമമാണ്.

* തക്കാളിജ്യൂസ് ശരീരത്തില്‍ പുരട്ടിയാല്‍ കടുത്ത സൂര്യതാപത്തില്‍ നിന്ന് രക്ഷനേടാനാകും.

* ചര്‍മത്തിന്റെ തിളക്കം കൂട്ടാന്‍ തക്കാളിയുടെ നീര് ചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. 15 മിനിട്ടിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകികളയാം. ഒരാഴ്ച എല്ലാദിവസവും ചെയ്താല്‍ ചര്‍മത്തിന് വ്യത്യാസമുണ്ടാവും.

* ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങ്ചാറ്, അരസ്പൂണ്‍ തക്കാളിനീര് എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടി അഞ്ച് മിനിട്ട് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇത് മുഖകാന്തി വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.

Related Stories

Anweshanam
www.anweshanam.com