സന്ധിവാതത്തിന് ഇനി ശാശ്വത പരിഹാരം

സന്ധിവാതം ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത ഒന്നാണെന്ന ധാരണയാണ് പലര്‍ക്കുമിടയിലുള്ളത്. എന്നാല്‍ തുടക്കത്തില്‍ കണ്ടുപിടിക്കാനായാല്‍ വാതം ഒരുപരിധി വരെ ചികിത്സിച്ചു ഭേദമാക്കാനാവും.
സന്ധിവാതത്തിന് ഇനി ശാശ്വത പരിഹാരം

ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത ഒന്നാണെന്ന ധാരണയാണ് പലര്‍ക്കുമിടയിലുള്ളത്. എന്നാല്‍ തുടക്കത്തില്‍ കണ്ടുപിടിക്കാനായാല്‍ വാതം ഒരുപരിധി വരെ ചികിത്സിച്ചു ഭേദമാക്കാനാവും. ആര്‍ത്രൈറ്റിസ് നിത്യജീവിതത്തിന് തന്നെ വെല്ലുവിളിയാവുകയാണ്. പ്രായഭേദമന്യേ ഈ രോഗം ആര്‍ക്കും വരാം എന്നാണ് വാദമെങ്കിലും സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

രോഗത്തിന്റെ കാരണം, കാഠിന്യം, രോഗം ബാധിച്ച സന്ധിയേത്, രോഗം ദൈനംദിന പ്രവര്‍ത്തനങ്ങളെ എങ്ങിനെ ബാധിക്കുന്നു തുടങ്ങിയകാര്യങ്ങള്‍ പരിഗണിച്ചാണ് ആര്‍ത്രൈറ്റിസിന്റെ ചികിത്സ നിശ്ചയിക്കുന്നത്. ഒരു മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ശാസ്ത്രീയ പഠനത്തില്‍ മഞ്ഞ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് സന്ധിവാതത്തിന് ഫലപ്രദമായ വേദനസംഹാരിയാകാമെന്ന് കണ്ടെത്തി. കാല്‍മുട്ട് വേദന കുറയ്ക്കുന്നതിനുള്ള 'ഡമ്മി' പ്ലാസിബോ ചികിത്സയേക്കാള്‍ മഞ്ഞള്‍ ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ ട്രയലിലൂടെ കണ്ടെത്തി.

മഞ്ഞള്‍ സന്ധിവാതത്തിന് ഫലപ്രദമായ വേദനസംഹാരിയാണെന്നാണ് പുതിയ കണ്ടെത്തല്‍. നമ്മള്‍ പാചകത്തില്‍ ഉപയോഗിക്കുന്ന മഞ്ഞള്‍ പലരോഗങ്ങള്‍ക്കും ഒരു പരമ്ബരാഗത മരുന്നായി ഉപയോഗിക്കുന്നു. എന്നാല്‍ അടുത്ത കാലത്താണ് ആധുനിക ശാസ്ത്രം മഞ്ഞളിന്റെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞത്. ശ്വാസകോശരോഗങ്ങള്‍, അല്‍ഷിമേഴ്സ്, ഹൃദ്രോഗം, വിഷാദം എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്.

മഞ്ഞളിലെ സജീവ ഘടകമായ കുര്‍ക്കുമിന്‍ ഒരു പോളിഫെനോള്‍ ആണ്, ഇത് ആന്റി ഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ളവയാണ്. ഏറ്റവും പുതിയ പരീക്ഷണമായി, ഓസ്ട്രേലിയയിലെ ടാസ്മാനിയ സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, കാല്‍മുട്ട് ജോയിന്റിനുള്ളില്‍ വീക്കം എന്നിവയുള്ള 70 രോഗികളെ തിരഞ്ഞെടുത്ത്, പ്രതിദിനം രണ്ട് മഞ്ഞള്‍ കാപ്‌സ്യൂളുകള്‍ അല്ലെങ്കില്‍ 12 ആഴ്ച പ്ലേസിബോ ചികിത്സ എന്നിവ നിർദ്ദേശിച്ചു.

മഞ്ഞള്‍ കാപ്‌സ്യൂളുകള്‍ കഴിക്കുന്ന രോഗികള്‍ക്ക് പ്ലാസിബോ ഗ്രൂപ്പിലുള്ളവരേക്കാള്‍ വേദന കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ശ്വഫലങ്ങളും ഉണ്ടായില്ല. ജോയിന്റിലെ ഘടനാപരമായ സവിശേഷതകളില്‍ വ്യത്യാസങ്ങളൊന്നും സ്‌കാനുകളില്‍ നിന്ന് ലഭിച്ചില്ല. ശാരീരിക രോഗത്തേക്കാള്‍ വേദന ശമിപ്പിക്കാനാണ് മഞ്ഞള്‍ കൊണ്ട് സാധിക്കുക.

Related Stories

Anweshanam
www.anweshanam.com