കോവാക്​സിൻ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഇന്ത്യ; അനുമതി നല്‍കി എയിംസ്​

ആദ്യ ഘട്ടത്തിൽ 375പേരിലാണ്​ പരീക്ഷണം നടത്തുക

കോവാക്​സിൻ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഇന്ത്യ; അനുമതി നല്‍കി എയിംസ്​

ന്യൂഡൽഹി: കോവിഡിനെതിരെ വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുമതി നൽകി. ആരോഗ്യമുള്ള, സന്നദ്ധരായ ആളുകളിൽ തിങ്കളാഴ്ച മുതൽ കോവാക്സിൻ മരുന്നിന്റെ പരീക്ഷണം നടത്താൻ ആശുപത്രി ഒരുങ്ങുകയാണ്.

ആദ്യ ഘട്ടത്തിൽ 375പേരിലാണ്​ പരീക്ഷണം നടത്തുക. കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തിരഞ്ഞെടുത്തത്. ഫേസ് 1, ഫേസ് 2 പരീക്ഷണങ്ങളാണ് നടത്തുക. ഫേസ് 1ൽ 375 പേരിലാണ് പരീക്ഷിക്കുക. ഇതിൽ പരമാവധി 100 പേർ എയിംസിൽ നിന്നുള്ളവരായിരിക്കും.

നിലവിൽ പരീക്ഷണത്തിനായി എയിംസിലുള്ളവരും കുറച്ച്​ സന്നദ്ധ പ്രവർത്തകരും തയ്യാറായിട്ടുണ്ട്​. 18 നും 55 വയസിനും ഇടയിലുള്ള​ കോവിഡ്​ രോഗമില്ലാത്തവരെയാണ്​ ഇതിനായി തെരഞ്ഞെടുക്കുക.​ പരീക്ഷണത്തിൽ പ​െങ്കടുക്കാൻ താൽപ്പര്യമുള്ളവർക്ക്​ Ctaiims.covid19@gmail.com എന്ന വിലാസത്തിൽ ഇൗ മെയിൽ ചെയ്യുകയൊ 7428847499 എന്ന നമ്പരിൽ വിളിക്കുകയൊ ചെയ്യാമെന്ന്​ എയിംസ്​ പ്രഫസറായ സഞ്ചയ്​ റായ്​ പറഞ്ഞു.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ആണ് ഐസിഎംആറും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും (എൻഐവി) സഹകരിച്ച് കോവാക്സിൻ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാൻ ‍ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടുത്തിടെ അനുമതി നൽകിയിരുന്നു.

Related Stories

Anweshanam
www.anweshanam.com