മെട്രോയെ മറികടക്കുമോ?

മെട്രോയെ മറികടക്കുമോ?

വിഎസ് അച്യുതാനന്ദനും ഇ കെ നായനാരും അടക്കമുള്ള ഇടതു നേതാക്കളുടെ വിജയത്തിന് സാക്ഷ്യം വഹിച്ച മണ്ഡലമാണ് പാലക്കാട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലവുമാണ്. 1977 മുതല്‍ 1991 വരെ തുടർച്ചയായി അഞ്ചു തവണ ​സി.എം.സുന്ദരം ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചിരുന്നു. ​1996ൽ സി. എം. സുന്ദരത്തെ തോൽപ്പിച്ചു ടി. കെ. നൌഷാദ് മണ്ഡലം സിപിഐഎമ്മിന് നേടികൊടുത്തു. 2001-ൽ പ്രമുഖ കോൺഗ്രസ് നേതാവായ കെ. ശങ്കരനാരായണൻ മണ്ഡലം യുഡിഎഫിന് വേണ്ടി തിരിച്ചു പിടിച്ചു. 2006-ൽ വീണ്ടും സിപിഐഎം, കെ.കെ. ദിവാകരനിലൂടെ തിരിച്ചു പിടിച്ചപ്പോള്‍ 2011 ലും 2016 ലും യുവനേതാവ് ഷാഫി പറമ്പിൽ മണ്ഡലം കോൺഗ്രെസ്സിനു നേടിക്കൊടുത്തു.

പാലക്കാട് കഴിഞ്ഞ രണ്ട് വട്ടവും കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിലാണ് ഇവിടെ വിജയിക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളെയും അപേക്ഷിച്ച് ബിജെപിയ്ക്ക് വലിയ മുന്നേറ്റമുള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ശോഭ സുരേന്ദ്രനായിരുന്നു രണ്ടാം സ്ഥാനം. ഷാഫി പറമ്പിലിന് 17000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും ശോഭ സുരേന്ദ്രൻ നാൽപതിനായിരത്തോളം വോട്ടുകള്‍ നേടി. സിപിഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി. സിപിഎം വോട്ടുവിഹിതത്തിൽ ഉണ്ടായ ഇടിവാണ് മണ്ഡലത്തിൽ ബിജെപിയ്ക്ക് പ്രതീക്ഷയാകുന്നത്.

ഇത്തവണ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് അടുത്തിടെ ബിജെപിയിൽ ചേര്‍ന്ന ഡിഎംആര്‍സി മുൻ ചെയര്‍മാൻ ഇ ശ്രീധരനാണ്. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ശ്രീധരൻ സ്ഥാനാര്‍ഥിയായതോടെ തെരെഞ്ഞെടുപ്പ് ശക്തമാകുകയാണ് പാലക്കാട്. മെട്രോമാൻ സ്ഥാനാര്ഥിയായതോടെ ഇ ശ്രീധരനെ നിഷ്പക്ഷ വോട്ടുകളും കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

അതേസമയം, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎൽഎയുമായ ഷാഫി പറമ്പിലിന്റെ ഇത്തവനെത്തേയും പ്രതീക്ഷ. മണ്ഡലത്തിൽ കഴിഞ്ഞ 10 വര്‍ഷമായി നടപ്പാക്കിയ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ ഇത്തവണത്തെ പ്രചാരണം.

ഷാഫി പറമ്പിലിനെയും ശ്രീധരനെയും പിന്നിലാക്കാൻ യുവസ്ഥാനാര്‍ഥിയായ സി പി പ്രമോദിനെയാണ് സിപിഎം പാലക്കാട് നിർത്തിയിരിക്കുന്നത്. പാലക്കാട് ടൗൺ ലോക്കൽ കമ്മിറ്റി അംഗമാണ് സി പി പ്രമോദ്ണ്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിൽ ഉള്‍പ്പെടുത്താതെ സിപിഎം നീക്കിവെച്ച പാലക്കാട് മണ്ഡലത്തിൽ അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ ജോയിൻ്റ് സെക്രട്ടറിയെ എൽഡിഎഫ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com