കാന്താ...ഞാനും വരുന്നില്ല തൃശൂർ പൂരം കാണാൻ

കാന്താ...ഞാനും വരുന്നില്ല തൃശൂർ പൂരം കാണാൻ

കേരളത്തിൽ കൊറോണ പൂരം തകർത്താടുമ്പോൾ വേറൊരു പൂരത്തിന്റെ ആവശ്യം ഇപ്പോൾ ഉണ്ടോ?പറഞ്ഞു വരുന്നത് വേറൊന്നുമല്ല നമ്മടെ തൃശൂർ പൂരത്തെ കുറിച്ചാണ്. കൊറോണ പിടിമുറുക്കിയ സാഹചര്യത്തിലും ആചാരങ്ങള്‍ മനുഷ്യ ജീവനേക്കാൾ വലുതാണെന്നും അത് പാലിക്കപ്പെടേണ്ടതാണെന്നും വാദിക്കുന്ന വിശ്വാസികളാണ് നമ്മുടെ കേരളത്തിൽ എന്നത് ഇപ്പോഴത്തെയും എപ്പോഴത്തെയും അവസ്ഥയാണ്.

ശബരിമല വിഷയത്തിൽ ഉയർത്തെഴുനേറ്റ കേരളത്തിലെ ഹിന്ദുത്വ ശക്തികളും ആചാരവാദികളും തൃശൂര്‍ പൂരത്തിലും ശക്തി കൊണ്ടിരുന്നു.

കൊറോണ പ്രതിസന്ധിയിലും വലിയ ഒരു ജനക്കൂട്ടം പങ്കെടുക്കാൻ പോകുന്ന പൂരം പോലുള്ള ഒരു ആഘോഷം മാറ്റിവയ്ക്കാനുള്ള തീരുമാനം ഉണ്ടായത് തന്നെ ഏറെ ചർച്ചകൾക്കും ആലോചനകൾക്കും ശേഷം എന്നത് ഹിന്ദുത്വ ആശയങ്ങൾക്കും ആചാരങ്ങൾക്കും വളക്കൂറുള്ള മണ്ണായി കേരളം മാറി എന്നതിനും തെളിവാണ്.

ഇത്തവണ തൃശൂർ പൂരം മാതൃകാപരമായി നടത്താൻ ദേവസ്വം ബോർഡ് സമ്മതിച്ചത് തന്നെ കൊറോണയുടെ രണ്ടാം വരവിന്റെ ഭീതി ഏറെ ചർച്ച ചെയ്യപ്പെട്ടത് കൊണ്ടാണ്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ചടങ്ങുകൾ മാത്രമായി തൃശൂർ പൂരം നടത്താൻ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾക്ക് തൃശൂർ പൂരം നൽകുന്ന ഏറ്റവും വലിയ സന്തോഷം കൂടിയാകും ഇതെന്ന് എടുത്തു പറയേണ്ടതില്ല.ഇനി കൊറോണ തീരുമാനിക്കും തൃശൂർ പൂരത്തിന്റെ ഭാവി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com