ഇസ്രയേൽ-യുഎഇ ഉടമ്പടി:
ലക്ഷ്യം യുഎസ് ആയുധക്കച്ചവടം
Featured

ഇസ്രയേൽ-യുഎഇ ഉടമ്പടി: ലക്ഷ്യം യുഎസ് ആയുധക്കച്ചവടം

ഇസ്രയേലുമായി ഇത്തരമൊരു കരാറുണ്ടാക്കുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് യുഎഇ.

K K Sreenivasan

K K Sreenivasan

ഇസ്രയേൽ-യുണൈറ്റഡ് അറബ് എമിറേറ്റ് (യുഎഇ) ഉടമ്പടി അറബ് മേഖലയിൽ യുഎസിൻ്റെ ആയുധ വില്പനയ്ക്ക് കൂടുതൽ ഊർജ്ജം പകരും. കോവിഡ് കാലഘട്ട സാമ്പത്തിക പ്രതിസന്ധിക്ക് തടയായി ആയുധക്കച്ചവടമാണ് യുഎസ് തന്ത്രം. ഇതാണ് ഇസ്രയേലിനെ മുന്നിൽനിര്‍ത്തി യുഎസ് ഭരണകൂട മുൻകയ്യില്‍ ഇസ്രയേൽ-യുഎഇ ഉടമ്പടി.

യുഎസ് പ്രസിഡന്റ് ട്രംപിൻ്റെ മാധ്യസ്ഥതയിൽ രൂപംകൊണ്ട ഇസ്രയേൽ-യുഎഇ ഉടമ്പടി ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ നയതന്ത്രബന്ധം സാധാരണ നിലയിലാക്കും. വിശാലമായ പുതിയ ബന്ധം സ്ഥാപിക്കപ്പെടുമെന്നും ഇസ്രായേലും യുഎഇയും പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആയുധവിൽപ്പനയിൽ യുഎസുമായി പ്രത്യേക ബാന്ധമുള്ള ഇസ്രയേലുമായി ഇത്തരമൊരു കരാറുണ്ടാക്കുന്ന ഈജിപ്തിനും ജോർദാനും ശേഷമുള്ള മൂന്നാമത്തെ അറബ് രാജ്യമായി മാ യുഎഇ. എമിറേറ്റുകൾ ഇസ്രയേലുമായി കൂടുതൽ ചങ്ങാത്തത്തിലാകും ഇസ്രയേലിന്റെ പങ്കാളിയാകും. ഇതിലൂടെ യുഎഇ അമേരിക്കയുടെ പ്രാദേശിക സഖ്യകക്ഷിയാവും. ഇത് വ്യക്തമായും ഭീഷണിയുടെ അവസ്ഥയിൽ മാറ്റം വരുത്തും. യു എഇയുമായുള്ള ആയുധ വിൽപ്പനയിലും ഇത് പ്രതിഫലിക്കും - ആഗസ്ത് 14ന് ദേശീയ പബ്ലിക് റേഡിയോ അഭിമുഖത്തിൽ ഇസ്രായേലിലെ യുഎസ് അംബാസഡർ ഡേവിഡ് ഫ്രീഡ്‌മാൻ പറഞ്ഞു.

ഡേവിഡ് ഫ്രീഡ്‌മാൻ
ഡേവിഡ് ഫ്രീഡ്‌മാൻ

അറബ് രാജ്യങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ നൂതന അമേരിക്കൻ ആയുധങ്ങൾ ഇസ്രയേലിന് ലഭിക്കുന്നുണ്ടെന്ന് അമേരിക്ക ഉറപ്പുനൽകുന്നു. അയൽരാഷ്ട്രങ്ങൾക്കുമേൽ ഇസ്രായേലിന് ഗുണപരമായ മിലിട്ടറി എന്ന് ലേബൽ നിലനിറുത്തപ്പെടുമെന്നുറപ്പ് നൽകപ്പെടുന്നുണ്ട്. അത്യന്താധുനിക അമേരിക്കൻ ആയുധങ്ങൾ അറബ് രാഷ്ട്രങ്ങളു ടെ പക്കലെത്തുന്നത് തങ്ങൾക്ക് ഭീഷണിയാവുമെന്നു കരുതുന്നുവെന്നതാണ് ഗുണപരമായ മിലിട്ടറി എന്ന് ലേബൽ ഇസ്രായേലിന് നൽകപ്പെടുന്നത്. ഉദാഹരണമായി ലോക്ക്ഹീഡ് മാർട്ടിൻ കോ (എൽ‌എം‌ടി‌എൻ) നിർമ്മിച്ച എഫ് -35 ജെറ്റ് ഇസ്രായേൽ ഉപയോഗിക്കുന്നു. യു‌എഇക്ക് നിലവിൽ വാങ്ങുവാൻ കഴിയില്ല.

അമേരിക്കൻ മുൻകയ്യിലുള്ള ഇസ്രായേൽ-യുഎഇ കരാർ എമിറേറ്റ്സിൻ്റെ വിജയമാണ്. ഇത് ആയുധ വിൽപ്പനയ്ക്ക് വഴിവയ്ക്കുമെന്നതിൽ സംശയമില്ല. ഇസ്രയേലിന് ഗുണപരമായ മിലിട്ടറി മുൻതൂക്കമെന്നതിൽ നിന്ന് വത്യസ്തമായവസ്ഥ പുതിയ ഉടമ്പടിയിലൂടെ സംജാതമായേക്കുമെന്നത് യുഎഇക്ക് നേട്ടമാകും. ഇത് വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസി തിങ്ക് ടാങ്കിലെ പ്രോജക്ട് ഓൺ അറബ്-ഇസ്രായേൽ റിലേഷൻസ് ഡയറക്ടർ ഡേവിഡ് മകോവ്സ്കിയുടെ അഭിപ്രായം.

ഡേവിഡ് മകോവ്സ്കി
ഡേവിഡ് മകോവ്സ്കി

ഈ വർഷം മെയ്യിൽ 4569 ഉപയോഗിച്ച മൈൻ റെസിസ്റ്റന്റ് ആംബുഷ് പ്രൊട്ടക്റ്റഡ് (എംആർ‌പി) വാഹനങ്ങൾ യു‌എഇക്ക് നൽകാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. 556 മില്യൺ ഡോളറിൻ്റെ ആയുധ വില്പന. ആയുധവില്പനയിൽ ഇസ്രയേലിന് അമേരിക്കയുടെ ആദ്യ പരിഗണനയെന്നു പറയുമ്പോൾ തന്നെ അറബ് രാഷ്ട്രമായ യുഎഇയുമായി ട്രംപ് ഭരണകൂടം വരുംനാളുകളിൽ ആയുധക്കച്ചവടം പൊടിപൊടിക്കുമെന്ന സൂചനകൾ തന്നെയാണ് ഇവിടെയെല്ലാം ശക്തിപ്പെടുന്നത്. ട്രംപ് ദല്ലാളായ ഇസ്രായേൽ-യുഎഇ ഉടമ്പടിയിൽ നിന്ന് ആയുധ കച്ചവടത്തിൻ്റെ നേട്ടം കൊയ്യാൻ അമേരിക്കക്ക് അപൂർവ്വ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ചുരുക്കം.

സൗദി അറേബ്യക്കും യുഎഇക്കും ട്രംപ് ഭരണകൂട ആയുധ വില്പന ശ്രമങ്ങൾക്ക് അമേരിക്കൻ നിയമ നിർമാതാക്കൾ കടിഞ്ഞാണിടാൻ ശ്രമിച്ചിരുന്നു. ഈ രാഷ്ട്രങ്ങളുടെ മനുഷ്യാവകാശ റെക്കോഡ് മെച്ചപ്പെടുത്തുന്നതിൻ്റെ സമ്മർദ്ദമെന്ന നിലയിലായിരുന്നു ഇത്. യെമൻ ആഭ്യന്തര യുദ്ധത്തിൽ ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ സൗദി വ്യാപകമായി അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നു. ഇത് കൂടുതൽ സാധാരണക്കാരെ സാരമായി ബാധിക്കുന്നുവെന്നതും സൗദിയുമായുള്ള അമേരിക്കൻ ആയുധ കച്ചവടത്തിനെതിരെ രംഗത്തു വന്ന അമേരിക്കൻ നിയമ നിർമ്മാതാക്കൾ ഉയർത്തികാണിക്കുന്നുണ്ട്.

യെമനിൽ സാധാരണക്കാർക്കുണ്ടാക്കുന്ന ഗുരതര അപകട സാധ്യതകൾ കണക്കിലെടുക്കാതെയാണ് സൗദിയും യുഎഇയുമായി 2019 ൽ ട്രംപ് ഭരണകൂടം ആയുധ വില്പനയിലേർപ്പെട്ടതെന്ന് ഒരു യുഎസ് ഗവൺമെന്റ് വാച്ച്ഡോഗ് റിപ്പോർട്ട് അടിവരയിടുന്നുവെന്നത് ശ്രദ്ധേയം.

Anweshanam
www.anweshanam.com