ഡോ.പ്രീതം സിങ് : മാനവികതയുടെ പ്രതിരൂപം

പഞ്ചാബ് ജലന്ധറില്‍ ആഗസ്ത് 30 ന് ഒരു യാര്‍ത്ഥ മനുഷ്യകാരുണ്യത്തിന്റെ പ്രതിരൂപം മണ്‍മറഞ്ഞു.
ഡോ.പ്രീതം സിങ് : മാനവികതയുടെ പ്രതിരൂപം

ന്യൂഡെല്‍ഹി: പഞ്ചാബ് ജലന്ധറില്‍ ആഗസ്ത് 30 ന് ഒരു യാര്‍ത്ഥ മനുഷ്യകാരുണ്യത്തിന്റെ പ്രതിരൂപം മണ്‍മറഞ്ഞു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. സര്‍വ്വീസില്‍ നിന്നു വിരമിച്ച് ജീവത സായന്തത്തിനിടെയാണ് 80 കാരനായ ഡോ. പിഎസ് പ്രീതം സിങ് പ്രീതം ഈ ലോകത്തോട് വിട പറഞ്ഞത്. മനുഷ്യകാരുണ്യ പ്രവര്‍ത്തികള്‍ക്കായ് ജീവിതം ഇന്‍ഷൂര്‍ ചെയ്ത് ലൈഫ് ഇന്‍ഷൂറന്‍സിനായ് ഔദ്യോഗിക ജീവിതമുഴിഞ്ഞുവച്ച വ്യക്തിയായിരുന്നു ഡോ. പ്രീതം സിങ് - ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്.

ഡോ. പി.എസ്. പ്രീതം സിങിന്റെ നിര്യാണത്തിന് ഒരു മാസത്തിനുശേഷമാണ് അദ്ദേഹത്തിന്റെ സദ് പ്രവര്‍ത്തി പുറംലോകമറിഞ്ഞത്. ഒരു കോടി രൂപ വിലമതിക്കുന്ന 2050 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ജലന്ധര്‍ നഗര ഹൃദയത്തിലെ ഫ്‌ലാറ്റ് മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായ് സംഭാവന ചെയ്തിരിക്കുന്നു.

വിരമിച്ചതിനു ശേഷം ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ദേശീയ തലസ്ഥാനത്ത്. അടുത്തിടെയാണ് ജലന്ധര്‍ ഹൈറ്റ്‌സിലെ നാല് ബെഡ്റൂം ഫ്‌ലാറ്റില്‍ ഡോ. പ്രീതം സിങ് താമസക്കാരനായിയെത്തിയത്. താന്‍ ജിവതാന്ത്യം വരെ ചെലവഴിച്ച വസതിയാണ് ഡോ. പ്രീതം സിംഗ് മഹാ മനസ്‌ക്കതയുടെ അടയാളമായി സമൂഹത്തിന് സംഭാവന ചെയ്തത്. കഴിഞ്ഞ 10 വര്‍ഷമായി തന്നെ പരിപാലിച്ച വേലക്കാരിക്ക് തന്റെ സമ്പാദ്യത്തില്‍ നിന്ന് 20 ലക്ഷം രൂപ ഉദാരമായി സംഭാവന ചെയ്തുതുവെന്നത് അദ്ദേഹത്തിന്റെ മഹാമസ്‌കതയുടെ മാറ്റുകൂട്ടുന്ന പ്രവര്‍ത്തിയായി.

മാനവികതയ്ക്കായി ഈ അസാധാരണമായ ദയാപ്രവൃത്തിക്ക് പ്രീതാമിനെ എല്‍ഐസി ക്ലാസ് -1 റിട്ടയേര്‍ഡ് ഓഫീസര്‍മാരുടെ അസോസിയേഷന്‍ അഭിവാദ്യം ചെയ്യുന്നു. ദൈവം ആ കുലീന ആത്മാവിന് നിത്യശാന്തി നല്‍കട്ടെടെ -അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബി ആര്‍ മേത്ത പറഞ്ഞു.

''ഡോ. പ്രീതത്തിന്റെ നിര്യാണത്തിന് ഒരു മാസം മുമ്പ് അദ്ദേഹത്തിന്റെ സഹോദരന്‍ എന്നെ വിളിച്ച് ഒരു മഹത്തായ ലക്ഷ്യത്തിനായി ഫ്‌ലാറ്റ് സംഭാവന ചെയ്യാനുള്ള സന്നദ്ധത എന്നോട് പങ്കുവെച്ചു. സാധ്യമായ സാമൂഹിക മാര്‍ഗങ്ങള്‍ അദ്ദേഹം എന്നോട് ചര്‍ച്ച ചെയ്തു. അത് ഉപയോഗിക്കാന്‍ കഴിയും. അവരുടെ ഭാഗത്തുനിന്ന് കൂടുതല്‍ കത്തിടപാടുകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്, ജലന്ധര്‍ ഹൈറ്റ്‌സ് ടൗണ്‍ഷിപ്പ് മാനേജിംഗ് ഡയറക്ടര്‍ സുഖ്‌ദേവ് സിങ് ഡോ. പ്രീതം സിങ് അവശേഷിപ്പിച്ചുപോയ സദ് പ്രവര്‍ത്തിയെ സ്ഥിരീകരിച്ചു.

ആരും പരിപാലിക്കാനില്ലാത്തവര്‍ക്ക് അന്തിയുറങ്ങാനൊരിടം. വൃദ്ധജനങ്ങള്‍ക്കായ് ഭവനം. അതല്ലെങ്കില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാമെന്ന ഡോ. പ്രീതത്തിന്റെ മോഹമാണ് സാക്ഷാത്കരിക്കപ്പെടുക. ഡോ. പ്രിതം സിന്റെ ഇളയ സഹോദരന്‍ സുര്‍ജിത് സിങ് അറോറ സഹോദരന്റെ അന്ത്യാഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള തിരക്കിലാണ്.

തന്റെ സഹോദരന്‍ തീര്‍ച്ചയായും കുലീന ആത്മാവിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ സ്വത്ത് ഒരു നല്ല സാമൂഹിക ആവശ്യത്തിനായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു. അത് ഒരു വാര്‍ദ്ധക്യകാല ഭവനത്തിനോ ഗുരുദ്വാരയ്ക്കോ മറ്റേതെങ്കിലും ക്ഷേമ ആവശ്യങ്ങള്‍ക്കോയാകാം - സഹോദരന്‍ സുര്‍ജിത് സിങ് അറോറ പറഞ്ഞു.

അദ്ദേഹത്തിന്റെ വസ്തുവകകളില്‍, സമ്പാദ്യങ്ങളില്‍ തൊടാന്‍ മനസ്സ് അനുവദിക്കുന്നില്ല. സഹോദരന്റെ ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയും സമയം ആവശ്യമാണ്. അദ്ദേഹത്തിന്റെ പേരില്‍ ആരംഭിക്കുന്ന ഏതൊരു മനുഷ്യകാരുണ്യ പ്രവര്‍ത്തിയ്ക്കും തന്റെ ഭാഗത്തുനിന്നുള്ള സഹായവും നല്‍കാന്‍ ആഗ്രഹിക്കുന്നു. മുഴുവന്‍ പദ്ധതിയും രൂപമെടുക്കാന്‍ മറ്റൊരു മാസമോ അതിലധികമോ സമയമെടുക്കും - സഹോദരന്‍ അറോറ കൂട്ടിച്ചേര്‍ത്തു. ഡോ. പ്രീതം സിങ് ഭാര്യയില്ല. മക്കളില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com