ഡോ. സി എച്ച് ഇബ്രാഹിം കുട്ടി; പേരാമ്പ്രയിലെ മുസ്ലിം ലീഗിന്റെ പ്രതീക്ഷ

ഡോ. സി എച്ച് ഇബ്രാഹിം കുട്ടി; പേരാമ്പ്രയിലെ മുസ്ലിം ലീഗിന്റെ പ്രതീക്ഷ

കോഴിക്കോട് പേരാമ്പ്രയിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് പ്രവാസി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഡോ.സി.എച്ച്. ഇബ്രാഹിം കുട്ടിയെയാണ്. ഇബ്രാഹിം കുട്ടിയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു മുസ്ലിം ലീഗ് നേതൃത്വം ആദ്യം മുതല്‍ തന്നെ തീരുമാനിച്ചത്. എന്നാല്‍ ഇബ്രാഹിം കുട്ടിയെ സ്ഥാനാര്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു മണ്ഡലത്തിലെ മുസ്ലിം ലീഗില്‍ നിന്നു തന്നെ ഉണ്ടായത്. പ്രതിഷേധം മറികടന്നും തീരുമാനവുമായി ലീഗ് നേതൃത്വം മുന്നോട്ട് പോയി. പേരാമ്പ്രയില്‍ പെയ്ഡ് സീറ്റാണെന്ന ആരോപണം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെ ആരോപിച്ച് പ്രതിഷേധങ്ങള്‍ ശക്തമാക്കിയെങ്കിലും വ്യവസായിയായ ഇബ്രാഹീം കുട്ടിക്ക് പകരം മറ്റൊരാളെ സ്ഥാനാര്ഥിയാക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയാറായില്ല.

പേരാമ്പ്ര കടിയങ്ങാട്ടെ കോൺഗ്രസ് ലീഗ് പാരമ്പര്യമുള്ള കുടുംബത്തിൽ സി എച്ച് കുഞ്ഞഹമ്മദിന്റെ മകനായിട്ടാണ് ഇബ്രാഹിം കുട്ടിയുടെ ജനനം. കേരള സർക്കാർ രൂപീകരിച്ച ലോക കേരള സഭാംഗവും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ‘റീസെറ്റി’ന്‍റെ സ്ഥാപകനും ചെയർമാനുമായ ഇബ്രാഹിം കുട്ടി കടിയങ്ങാട് സ്വദേശിയാണ്. പേരാമ്പ്ര മേഖല സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സി എച്ച് ഇബ്രാഹിം കുട്ടി വ്യവസായ വിനോദ മേഖലകളിൽ പ്രമുഖനാണ്. എംഎസ്എഫ് ചങ്ങരോത്ത് പഞ്ചായത്ത് മുൻ പ്രസിഡന്‍റ്, ജില്ല മുൻ ജോയിന്‍റ് സെക്രട്ടറി, മൊകേരി ഗവ. കോളജിൽ നിന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ എന്നീ സ്ഥാനങ്ങളും ഇബ്രാഹിം കുട്ടി വഹിച്ചിട്ടുണ്ട്.

മുസ്ലിം വെൽഫയർ മുംബൈ ഘടകത്തിന്റെ നേതൃ നിരയിൽ പ്രവർത്തിച്ചു. ഇൻഡോ അറബ് കോണ്ഫിളറേഷൻ കൌൺസിൽ ഓർഗനൈസിംഗ് സെക്രട്ടറിയാണ്. ചരിഷ്മ ഗ്രൂപ് മാനേജിങ് ഡയറക്ടറും പേരാമ്പ്ര സിൽവർ ആട്സ് ആൻഡ്​​ സയൻസ്കോളജ് വൈസ് പ്രസിഡൻറുമാണ്. സിംഗപ്പൂരിലും മലേഷ്യയിലും ആയി വ്യാപിച്ച് കിടക്കുന്ന ഗ്രീൻ മാസ്റ്റർ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമായ ഇബ്രാഹിം കുട്ടി ഗൾഫ് ന്യൂസ് മാഗസിൻ മാനേജിങ് എഡിറ്ററുമായിരുന്നു.

സാമൂഹിക വിദ്യാഭാസ പരിഷ്കർത്താവായ ഇബ്രാഹിം കുട്ടി രണ്ട ദശകങ്ങളായി വിദ്യാഭാസ രംഗത്ത് സജീവ സാന്നിദ്യമായിരുന്നു. ഉന്നത വിദ്യാഭാസം സാധാരണ കുട്ടികൾക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച റൂറൽ എഡ്യൂക്കേഷൻ ആൻഡ് സോഷ്യൽ എംപവര്മെന്റ് ട്രസ്റ്റിന്റെ (റീസെറ്റ്) ചെയര്മാനാണ് ഡോ. ഇബ്രാഹിം കുട്ടി. സാമൂഹിക സാംസകാരിക മേഖലകളിലെ സേവനങ്ങൾക്ക് നിരവധി രാജ്യാന്തര പുരസ്‍കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭവൻ പദ്ധതികൾ, വിദ്യാഭാസ ധന സഹായം,ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവക്ക് ഇബ്രാഹിം കുട്ടി നേതൃത്വം നൽകുന്നു.

സ്ഥാനാര്ഥിയായതിനു ശേഷം യോഗി ആദിത്യനാദുമായിട്ടുള്ള സെൽഫി ഇബ്രാഹിം കുട്ടിക്ക് നേരെ വന്ന ആരോപണമായിരുന്നു. എന്നാൽ രാഷ്ട്രീയത്തിനും അപ്പുറമുള്ള സുഹൃത് ബന്ധങ്ങളാണ് തനിക്കുള്ളത് എന്നാണ് ഇബ്രാഹിം കുട്ടി പറയുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com