'19'കാരന്റെ 'ടാലെന്റെ വേർസ്സ്സ് നെപോട്ടിസം' ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ

എറണാകുളം സ്വദേശിയായ അമർനാഥ് കെ എ എന്ന ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് 'ടാലെന്റെ വേർസ്സ്സ് നെപോട്ടിസം' എന്ന പുസ്തകത്തിന്റെ സൃഷ്ടാവ്
'19'കാരന്റെ 'ടാലെന്റെ വേർസ്സ്സ് നെപോട്ടിസം' ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ

കൊച്ചി: എറണാകുളം സ്വദേശിയായ അമർനാഥ് കെ എ എന്ന ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് 'ടാലെന്റെ വേർസ്സ്സ് നെപോട്ടിസം' എന്ന പുസ്തകത്തിന്റെ സൃഷ്ടാവ്. സ്വജനപക്ഷപാതം വളരെ രൂക്ഷമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പുതുതലമുറയ്ക്ക് അവരുടെ കഴിവുകൾ ഫലപ്രദമായ രീതിയിൽ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുവാൻ ഏറ്റവും അനുയോജ്യമായ വഴികൾ ആണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയം.

അമർനാഥ് സ്വന്തം ജീവിതാനുഭവങ്ങളും സുഹൃത്തുക്കളുടെ അനുവങ്ങളും കോർത്തിണക്കിയാണ് 'ടാലെന്റ്റ് വേർസ്സ്സ് നെപോട്ടിസം' രചിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലും അവസരസമത്വമില്ലായ്മയാണ് ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിന് എല്ലാം തന്നെയുള്ള പരിഹാരമാർഗങ്ങളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്. ഭാവാത്മകമായ കഥയുടെ രൂപത്തിൽ ആശയം അവതരിപ്പിച്ചിരിക്കുന്നതിനാൽ പ്രായഭേദമെന്യേ ഏവർക്കും ആസ്വദിക്കാവുന്ന രീതിയിൽ ആണ് ഈ പുസ്തകത്തിന്റെ രചന.

സ്വന്തം ജീവതാനുഭവങ്ങളിൽ നിന്നും എഴുതാൻ അമർനാഥിന് പ്രചോദനമായത് മാതാപിതാക്കളും സുഹൃത്തുക്കളുമാണ്. സ്വന്തം കഴിവുകൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടാതെ മാനസിക സംഘർഷങ്ങൾക്ക് ഇരയാകുന്ന യുവതലമുറയ്ക്ക് 'ടാലെന്റ്റ് വേർസ്സ്സ് നെപോട്ടിസം ' വഴികാട്ടിയാകുന്നു. നിലവിൽ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് റീലീസ് ചെയ്തിരിക്കുന്നത്. വൈകാതെ മലയാളം പതിപ്പും പ്രസിദ്ധീകരിക്കുമെന്ന് അമർനാഥ് മാധ്യമങ്ങളോട് പറഞ്ഞു.ഈ പുസ്തകം ഇബുക്ക് കൂടാതെ പ്രിന്റ് രൂപത്തിലും ലഭ്യമാണ്. ഇതിനോടകം നിരവധി പേരാണ് ഈ പുസ്തകം ഔ‌‌ർഡർ ചെയ്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com