കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ ആലുവ മാര്‍ക്കറ്റ് താല്‍ക്കാലികമായി അടക്കുമെന്ന് നഗരസഭ
Ernakulam

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ ആലുവ മാര്‍ക്കറ്റ് താല്‍ക്കാലികമായി അടക്കുമെന്ന് നഗരസഭ

നിര്‍ദേശങ്ങള്‍ ലംഘിച്ച ആലുവ മാര്‍ക്കറ്റിലെ ഏഴ് കടകള്‍ക്ക് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

By News Desk

Published on :

എറണാകുളം: കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ആലുവ മാര്‍ക്കറ്റില്‍ സാമൂഹ്യ അകലം പാലിക്കാതെ ആളുകള്‍ കൂട്ടംകൂടിയതിെനത്തുടര്‍ന്ന് നഗരസഭ അധികൃതരും പൊലീസുമെത്തി താക്കീത് ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച ആലുവ മാര്‍ക്കറ്റിലെ ഏഴ് കടകള്‍ക്ക് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

നഗരത്തില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ കെട്ടി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ മാര്‍ക്കറ്റ് താല്‍ക്കാലികമായി അടക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി.

മാര്‍ക്കറ്റില്‍ നിന്ന് 12 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ക്കറ്റില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇന്ന് 50 പേരുടെ സാമ്ബിള്‍ കൂടി ശേഖരിക്കും.

Anweshanam
www.anweshanam.com