നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
Entertainment

നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

Thasneem

തിരുവനന്തപുരം: അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. പരാമര്‍ശങ്ങള്‍ സാംസ്‍കാരിക കേരളത്തിന് യോജിക്കാത്തതെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.

ശ്രീനിവാസന്‍ പരാമര്‍ശം പിന്‍വലിക്കണമെന്നും ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു. ഉത്തരവാദിത്തോട് കൂടി ശ്രീനിവാസന്‍ അഭിപ്രായങ്ങള്‍ പറയണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ശ്രീനിവാസന് എതിരെ അങ്കണവാടി ടീച്ചര്‍മാര്‍ നല്‍കിയ പരാതിയിലാണ് കേസ്. സ്​ത്രീത്വത്തെ അപമാനിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചര്‍മാര്‍ പരാതി നൽകിയത്. അംഗനവാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്നായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.

"ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇവിടെ അങ്ങനെയാണോ? അംഗന്‍വാടി എന്നൊക്കെ പറഞ്ഞിട്ട്.. ഒരു വിദ്യാഭ്യാസവുമില്ലാത്ത, വേറെ ജോലിയൊന്നുമില്ലാത്ത സ്ത്രീകളാണ്. അവരുടെ നിലവാരത്തിലേക്കേ കുട്ടികള്‍ക്ക് വളരാനാവൂ"- എന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്.

സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരെ ശ്രീനിവാസന്‍ മോശം പരാമര്‍ശം നടത്തിയത്. ജോലിയില്ലാത്തവരെ അംഗനവാടി ടീച്ചര്‍മാരായി നിയമിക്കുകയാണെന്നും ഇവര്‍ക്ക്​ മതിയായ വിദ്യാഭ്യാസമില്ലെന്നും ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Anweshanam
www.anweshanam.com