ഷംന കാസിം പ്രശംസയർഹിക്കുന്നു: ഡ​ബ്ള്യു​സി​സി
Entertainment

ഷംന കാസിം പ്രശംസയർഹിക്കുന്നു: ഡ​ബ്ള്യു​സി​സി

By News Desk

Published on :

കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​ന് പിന്തുണയു​മാ​യി വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ് (ഡ​ബ്ള്യു​സി​സി). സ്വ​കാ​ര്യ​ത​യ്ക്കും സു​ര​ക്ഷ​യ്ക്കും ഭം​ഗം വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രേ ശ​രി​യാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച ഷം​ന കാ​സിം മാ​തൃ​ക​യാ​ണെ​ന്ന്‍ ഡ​ബ്ള്യു​സി​സി ഫേസ്ബുക്കില്‍ കുറിച്ചു.

ഡ​ബ്ള്യു​സി​സിയുടെ ഫേസ്ബുക്ക്‌ കുറിപ്പിന്‍റെ പൂര്‍ണരൂപം:

തന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരുത്തിയവർക്കെതിരെ ശരിയായ നിയമനടപടി സ്വീകരിച്ചു മാതൃകയായതിനു ഷംന കാസിം പ്രശംസയർഹിക്കുന്നു. അവരുടെ സത്വരമായ നടപടി സമൂഹത്തിന് ചുറ്റുമുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണ്. സമയബദ്ധമായ റിപ്പോർട്ടിങ് കുറ്റാരോപിതരെ പിടികൂടാൻ സഹായിച്ചു.ഇത്തരം കേസുകൾ റിപ്പോട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഹേമ കമ്മിഷൻ റിപ്പോട്ടും സ്പെഷ്യൽ ട്രൈബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു.

അ​തേ​സ​മ​യം, ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി​രു​ന്നു. മു​ഖ്യ​പ്ര​തി റ​ഫീ​ഖി​ന്‍റെ സു​ഹൃ​ത്താ​ണ് അറസ്റ്റിലായത്. പാ​ല​ക്കാ​ട് പെ​ണ്‍​കു​ട്ടി​ക​ളെ പൂ​ട്ടി​യി​ട്ട കേ​സി​ല്‍ ഇ​യാ​ള്‍​ക്കു ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ള്‍​ക്ക് ഒ​ളി​വി​ല്‍ താ​മ​സി​ക്കാ​ന്‍ ഇ​യാ​ള്‍ സ​ഹാ​യം ന​ല്‍​കി​യ​താ​യും പോ​ലീ​സ് അറിയിച്ചു.

Anweshanam
www.anweshanam.com