ബ്ലാക്ക് മെയിൽ കേസിൽ നടി ഷംനാ കാസിമിന് പിന്തുണയുമായി വുമൺ ഇൻ സിനിമാ കളക്ടീവ്

നിലവിൽ നടി സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും നടിക്കും മറ്റ് മോഡലുകൾക്കും സഹായം നൽകാൻ സന്നദ്ധമാണെന്നും ഡബ്ലുസിസി ഭാരവാഹി ആശാ ജോസഫ് അറിയിച്ചു.
ബ്ലാക്ക് മെയിൽ കേസിൽ നടി ഷംനാ കാസിമിന് പിന്തുണയുമായി വുമൺ ഇൻ സിനിമാ കളക്ടീവ്

കൊച്ചി: ബ്ലാക്ക് മെയിൽ കേസിൽ നടി ഷംനാ കാസിമിന് പിന്തുണയുമായി വുമൺ ഇൻ സിനിമാ കളക്ടീവ്. നിലവിൽ നടി സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും നടിക്കും മറ്റ് മോഡലുകൾക്കും സഹായം നൽകാൻ സന്നദ്ധമാണെന്നും ഡബ്ലുസിസി ഭാരവാഹി ആശാ ജോസഫ് അറിയിച്ചു.

സിനിമയിൽ മാഫിയാ സംഘങ്ങൾ പിടിമുറുക്കുന്നത് ആശങ്കാജനകമാണെന്നും സിനിമാ മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് സർക്കാറിന് സമർപ്പിച്ച ഹേമാ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയാൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുമെന്നും ആശാ ജോസഫ് പറഞ്ഞു.

സിനിമാ മേഖലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഹേമാ കമ്മീഷൻ റിപ്പോർട്ട് മാസങ്ങൾക്ക് മുൻപേ സർക്കാറിന് സമർപ്പിച്ചെങ്കിലും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

Related Stories

Anweshanam
www.anweshanam.com