വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു

പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്
വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു

ന്ത്യയുടെ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് ആനന്ദ് എല്‍ റായ്. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.

സിനിമയുടെ പേര് ഇനിയും തീരുമാനമായിട്ടില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല.

ഇന്ത്യയില്‍ നിന്നുള്ള ലോക ചെസ് ചാമ്ബ്യനാണ് വിശ്വനാഥന്‍ ആനന്ദ്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 1988ലായിരുന്നു അത്. അഞ്ച് തവണ ലോക ചെസ് ചാമ്ബയന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുമുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം ആദ്യമായി വാങ്ങിയതും ആനന്ദ് ആണ്. പത്മ വിഭൂഷണ്‍ അടക്കമുള്ള അവാര്‍ഡുകള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com