വിഷ്ണു വിശാലിന് പിറന്നാള്‍ സര്‍പ്രൈസുമായി ജ്വാല ഗുട്ട

രാക്ഷസന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ നിലയുപ്പിച്ച നടനാണ് വിഷ്ണു വിശാല്‍.
വിഷ്ണു വിശാലിന് പിറന്നാള്‍ സര്‍പ്രൈസുമായി ജ്വാല ഗുട്ട

രാക്ഷസന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ നിലയുപ്പിച്ച നടനാണ് വിഷ്ണു വിശാല്‍.ചിത്രത്തിലെ താരത്തിന്റെ പൊലീസ് വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നടന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രമാണ് 2018 പുറത്തിറങ്ങിയ രാക്ഷസന്‍ എന്ന തമിഴ് ചിത്രം. 2009 ലാണ് വിഷ്ണു ആദ്യമായി സിനിമയില്‍ എത്തുന്നത്. ആദ്യ ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സിനിമയില്‍ സജീവ സാന്നിധ്യമല്ലായിരുന്നുവെങ്കിലും ചെയ്ത സിനിമകള്‍ എല്ലാം തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് കോളിവുഡിലെ പ്രിയ താരത്തിന്റെ പിറന്നാളാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കാമുകി ജ്വാല ഗുട്ടയ്‌ക്കൊപ്പമുള്ള പിറന്നാള്‍ ആഘോഷ ചിത്രമാണ്.

സര്‍പ്രൈസ് നല്‍കി വിഷ്ണുവിനെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ജ്വാല. നടന്‍ തന്നെയാണ് പ്രിയപ്പെട്ടവള്‍ നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ് ആരാധകരുമായി പങ്കുവെച്ചത്.

വിഷ്ണുവായുള്ള വിവാഹത്തെ കുറിച്ചും പ്രണയ ബന്ധത്തെ കുറിച്ചും ജ്വാലയും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വിഷ്ണുവുമായുളള വിവാഹം ഉടനുണ്ടാകുമെന്നാണ് ജ്വാല ഗുട്ട അറിയിച്ചിരിക്കുന്നത്. വിഷ്ണുവിനെ പോലെ തന്നെ ജ്വാലയുടേയും രണ്ടാം വിവാഹമാണ്. 2005ലായിരുന്നു സഹ ബാഡ്മിന്റണ്‍ താരമായ ചേതന്‍ ആനന്ദുമായി ജ്വാലയുടെ വിവാഹം നടക്കുന്നത്. 2011ല്‍ ഇവര്‍ വേര്‍ പിരിയുകയും ചെയ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com