വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി

ഹൈദരാബാദില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്
വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി

നടന്‍ വിഷ്ണു വിശാലും ബാഡ്മിന്‍റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായി. രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഹൈദരാബാദില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. മെഹന്തി ചടങ്ങിന്‍െറ ചിത്രങ്ങള്‍ ജ്വാല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു തെന്നിന്ത്യയില്‍ ശ്രദ്ധ നേടുന്നത്. ലോക ചാമ്ബ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ജ്വാല 2011ലാണ് വിവാഹ മോചിതയായത്. ബാഡ്മിന്‍റണ്‍ താരം ചേതന്‍ ആനന്ദായിരുന്നു ആദ്യ ഭര്‍ത്താവ്. രജനി നടരാജാണ് വിഷ്ണു വിശാലിെന്‍റ ആദ്യ ഭാര്യ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com