അച്ഛന് കോവിഡ് പോസിറ്റീവ്; ആയുര്‍വേദം രക്ഷിച്ചെന്ന് വിശാല്‍
Entertainment

അച്ഛന് കോവിഡ് പോസിറ്റീവ്; ആയുര്‍വേദം രക്ഷിച്ചെന്ന് വിശാല്‍

നടന്‍ വിശാലിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ താരം തന്നെയാണ് കോവിഡ് ചികിത്സയിലായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത്.

By News Desk

Published on :

നടന്‍ വിശാലിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ താരം തന്നെയാണ് കോവിഡ് ചികിത്സയിലായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത്.

'അതെ സത്യമാണ്, എന്റെ അച്ഛനു കോവിഡ് പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിച്ച എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജര്‍ക്കും ഇതേ രോഗലക്ഷണങ്ങള്‍ കാണിച്ചു. ഞങ്ങളെല്ലാവരും ആയുര്‍വേദ മരുന്നുകള്‍ കഴിച്ചു. ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഞങ്ങളെല്ലാവരും ഇപ്പോള്‍ വളരെ ആരോഗ്യവാന്മാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. 'വിശാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

ആയുര്‍വേദ മരുന്നുകൊണ്ട് കൊറോണ വൈറസിനെ ചെറുക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

Anweshanam
www.anweshanam.com