ഒരൊറ്റ കഥാപാത്രം, ഒരൊറ്റ ലൊക്കേഷന്‍, ഒറ്റ രാത്രിയിലുള്ള ചിത്രീകരണവുമായി അണ്‍യൂഷ്വല്‍ ടൈം
Entertainment

ഒരൊറ്റ കഥാപാത്രം, ഒരൊറ്റ ലൊക്കേഷന്‍, ഒറ്റ രാത്രിയിലുള്ള ചിത്രീകരണവുമായി അണ്‍യൂഷ്വല്‍ ടൈം

പുരുഷാധിപത്യത്തിന്റെ ഭീകരതയാണ് ചിത്രത്തിലുടനീളം.

News Desk

News Desk

ഒരൊറ്റ കഥാപാത്രത്തെ മാത്രം ഉപയോഗപ്പെടുത്തി ആദ്യാവസാനം വരെ ആകാംക്ഷയില്‍ നിര്‍ത്തുന്നൊരു ത്രില്ലര്‍ സിനിമ സാദ്ധ്യമാണോ? എന്നാല്‍ ഏക കഥാപാത്രം എന്ന വെല്ലുവിളി മാത്രമല്ല, ഒരൊറ്റ ലൊക്കേഷനും നെടുനീളന്‍ സിഗിള്‍ ഷോട്ടും ഉള്‍പ്പെടുത്തി വേറിട്ടൊരു ഡാര്‍ക്ക് ത്രില്ലര്‍ അനുഭവമാവുകയാണ് ദി അണ്‍യൂഷ്വല്‍ ടൈം എന്ന ഹ്രസ്വ ചിത്രം. കോവിഡില്‍ ലോകം വീട്ടിലൊതുങ്ങിയപ്പോള്‍ സാദ്ധ്യത തേടിയിറങ്ങിയ യുവകൂട്ടായ്മയാണ് ചിത്രത്തിനു പിന്നില്‍. പുരുഷാധിപത്യത്തിന്റെ ഭീകരതയാണ് ചിത്രത്തിലുടനീളം. പതിനേഴ് മിനിറ്റലധികം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പത്തു മിനിറ്റലധികവും ചിത്രീകരിച്ചിരിക്കുന്നത് സിംഗിള്‍ ഷോട്ടിലാണ്.

കഥാപാത്രം പ്രേക്ഷകനോട് നേരിട്ടു സംവദിക്കുന്ന രീതിയില്‍ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നു. കഥയില്‍ പ്രേക്ഷകനേയും കഥാപാത്രമാക്കുകയാണ് ഇത്തരമൊരു സംവദന രീതിയുടെ ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പുരുഷ വിഭ്രാന്തിയും കാഴ്ചക്കാരനും തമ്മിലുള്ള മാനസിക സംഘര്‍ഷമാണ് ചിത്രം പറയുന്നത്. ഒരൊറ്റ രാത്രിയില്‍ ഒരു ലൊക്കേഷനില്‍ ഒരു കഥാപാത്രത്തെ ഉപയോഗിച്ചു ചിത്രീകരിച്ച ഹ്രസ്വ ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ അനന്ദു പുലിതൂക്കനാണ്. ജോര്‍ജ് കെ.ജെ, ഷെഫിന്‍ മായന്‍, റോസ് മരിയ, വൈശാഖ് സുധി, കാര്‍ത്തിക് രാജ് എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍

Anweshanam
www.anweshanam.com