ഉണ്ണിമുകുന്ദനും മല്ലിക സുകുമാരനും ബിജെപിയിലേയ്ക്ക്?

ഉണ്ണിമുകുന്ദനും മല്ലിക സുകുമാരനും ബിജെപിയിലേയ്ക്ക്?

സിനിമ രംഗത്ത് നിന്നും കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എത്തിക്കാനുളള രാഷ്ട്രീയ നീക്കം തുടരുന്നതിനിടെ നടന്‍ ഉണ്ണി മുകുന്ദനും നടി മല്ലിക സുകുമാരനും ബിജെപിയിലേക്ക് എത്തുന്നു എന്ന് വാർത്തകള്‍. ബിജെപി അംഗത്വം സ്വീകരിക്കുന്നതിനൊപ്പം വരുന്ന തിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ചേക്കുമെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. യുവതാരം ഉണ്ണി മുകുന്ദനുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും അദ്ദേഹം ഉണ്ണിമുകുന്ദനോട് ആവശ്യപ്പെട്ടു. എന്നാല്‍ കരാറിലേര്‍പ്പെട്ട ചിത്രങ്ങള്‍ ഉണ്ടെന്നും ഭാവിയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തുണ്ടാകുമെന്നും സുരേന്ദ്രനെ അറിയിച്ചുവെന്നാണ് വിവരം.

നടി മല്ലികാ സുകുമാരനുമായുളള ചര്‍ച്ച അവസാനഘട്ടത്തിലാണെന്നാണ് ബിജെപി നല്‍കുന്ന വിവരം. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് ആദ്യഘട്ട ചര്‍ച്ചയില്‍ മല്ലിക സുകുമാരന്‍ പറഞ്ഞത്. ചര്‍ച്ചയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അതിനുശേഷം ഔദ്യോഗികമായി അറിയിക്കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഇരുവരും മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഇവര്‍ ബിജെപിയില്‍ എത്തിയാൽ കൂടുതൽ താരങ്ങളും പാര്‍ട്ടിയില്‍ എത്തിയേക്കുവാൻ സാധ്യതയുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com