ബ്രൂസ് ലി ആയി ഉണ്ണി മുകുന്ദന്‍

25 കോടിയോളം മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.
ബ്രൂസ് ലി ആയി ഉണ്ണി മുകുന്ദന്‍

നടന്‍ ഉണ്ണി മുകുന്ദന്‍ ബ്രൂസ് ലി ആകുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രത്തിന് തിരക്കഥ എഴുതുന്നത് ഉദയ് കൃഷ്ണയാണ്. ഒരു കൈയ്യില്‍ തോക്കുമായി നില്‍ക്കുന്ന ഉണ്ണി മുകുന്ദന്റെ മാസ് ഗെറ്റപ്പാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 25 കോടിയോളം മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്‌നറാകും.

Related Stories

Anweshanam
www.anweshanam.com