'ജീവിതത്തില്‍ മറക്കാനാകാത്ത ദിവസം'; ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പുമായി ജയറാം

സിനിമാ ജീവിതത്തിന്റെ വാര്‍ഷികത്തോടൊപ്പം വ്യക്തിജീവിതത്തിലെ മറ്റൊരു സന്തോഷവും താരം പങ്കുവെക്കുന്നു.
'ജീവിതത്തില്‍ മറക്കാനാകാത്ത ദിവസം'; ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പുമായി ജയറാം

ജീവിതത്തില്‍ മറക്കാനാകാത്ത ദിവസത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ ജയറാം. നീണ്ട മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് ഒരു ഫെബ്രുവരി 18നായിരുന്നു താന്‍ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ വന്നു നിന്നതെന്ന് നടന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പദ്മരാജന്‍ സംവിധാനം ചെയ്ത 'അപരന്‍' എന്ന ചിത്രത്തിലെ മുഖ്യവേഷം അവതരിപ്പിക്കാനായിരുന്നു ഇത്.

പിന്നീട് വര്‍ഷങ്ങള്‍ നീണ്ട സിനിമാജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകളുണ്ടായി. സിനിമാ ജീവിതത്തിന്റെ വാര്‍ഷികത്തോടൊപ്പം വ്യക്തിജീവിതത്തിലെ മറ്റൊരു സന്തോഷവും താരം പങ്കുവെക്കുന്നു. ഭാര്യയായ അശ്വതിയെ ഒപ്പം കൂട്ടിയ ദിനവുമാണ് ഫെബ്രുവരി. ഗുരുതുല്യനായി കണക്കാക്കുന്ന സംവിധായകന്‍ പദ്മരാജന് ശ്രദ്ധാഞ്ജലിയും പോസ്റ്റിലൂടെ ജയറാം അര്‍പ്പിക്കുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com