ഉദയ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
Entertainment

ഉദയ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മമ്മൂട്ടിയാണ് പോസ്റ്റര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്.

News Desk

News Desk

സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഉദയ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് പോസ്റ്റര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രം സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പെടുന്നു.

ഡബ്ല്യൂഎം മൂവീസിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടനായ ടിനി ടോം നിര്‍മാണ രംഗത്ത് ചുവടു വെയ്ക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ധീരജ് ബാലയും വിജീഷ് വിശ്വവും ചേര്‍ന്നാണ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്. ക്യാമറഅരുണ്‍ ഭാസ്‌ക്കര്‍, എഡിറ്റിങ് സുനില്‍ എസ്. പിള്ള.

Anweshanam
www.anweshanam.com